എഡിജിപി എം.ആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.ഡിജിപിക്ക് ആണ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതില്‍ സര്‍ക്കാര്‍ തുടരന്വേഷണവും പ്രഖ്യാപിക്കും എന്നാണ് സൂചന.തുടരന്വേഷണത്തിന് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ മുതര്‍ന്ന മേതാവ് രാംമാധവ് എന്നിവരുമായി എഡിജിപി എംആര്‍ അജിത്കുമാര്‍ കൂടിക്കാഴ്ച്ച നടത്തിയത് ആണ് വിവാദമായത്.ആര്‍എസ്എസ് നേതാക്കളുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി കൂടിക്കാഴ്ച നടത്തിയതില്‍ പ്രതിപക്ഷത്തിന് ഒപ്പം ഇടതുമുന്നണിയില്‍ നിന്നും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സിപിഐ,എന്‍സിപി,ആര്‍ജെഡി എന്നിവര്‍ അജിത്കുമാറിനെ ക്രമസാധാന ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തണം എന്നും ആവശ്യപ്പെട്ടു.
സമ്മര്‍ദ്ദങ്ങള്‍ക്ക് ഒടുവില്‍ ആണ് സര്‍ക്കാര്‍ കൂടിക്കാഴ്ചയില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.എഡിജിപിക്ക് എതിരെ ആരോപണം ഉയര്‍ന്ന് ഇരുപത് ദിവസങ്ങള്‍ക്ക് ശേഷം ആണ് അന്വേഷണത്തിന് ഡിജിപിക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കൂടിക്കാഴ്ച സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ എം.വിന്‍സെന്റ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു.ഈ പരാതിയുടെ അടിസ്ഥാനത്തില്‍ കൂടിയാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.