തൊഴിലാളികള്‍ക്ക് പാര്‍പ്പിട സൗകര്യം ലഭ്യമാക്കുന്നതില്‍ കര്‍ശന നിബന്ധനയുമായി കുവൈത്ത് പബ്ലിക് അതോറിട്ടി ഓഫ് മാന്‍പവര്‍.ഒരു മുറിയില്‍ നാല് പേര്‍ വരെ മാത്രമേ പാടുള്ളു എന്നാണ് പുതിയ നിയമം.
ഒരു വ്യക്തിക്ക് ജീവിക്കുന്നതിനുള്ള മിനിമം സ്ഥലം ലഭ്യമാക്കണം എന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്.ഒരു മുറയില്‍ നാല് പേരില്‍ കൂടാന്‍ പാടില്ല.ജീവനക്കാര്‍ക്ക് പാര്‍പ്പിട സൗകര്യം ഒരുക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തം ആണ്.താമസസൗകര്യം ലഭ്യമാക്കാത്ത കമ്പനികള്‍ അലവന്‍സ് നല്‍കണം.ചെറിയവരുമാനക്കാരായ തൊഴിലാളികള്‍ക്ക് ശമ്പളത്തിന്റെ ഇരുപത്തിയഞ്ച് ശതമാനത്തിന് തുല്യമായ താമസ അലവന്‍സ് ആണ് നല്‍കേണ്ടത്.മിനിമം ശമ്പളത്തേക്കാള്‍ കൂടുതല്‍ ലഭിക്കുന്നവര്‍ക്ക് പതിനഞ്ച് ശതമാനം അലവന്‍സ് നല്‍കണം.
രാജ്യത്തെ തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് പാര്‍പ്പിട നിയമങ്ങള്‍ കുവൈത്ത് പരിഷ്‌കരിച്ചത്.തൊഴിലാളി പാര്‍പ്പിടകേന്ദ്രങ്ങള്‍ ഒരുക്കും മുന്‍പ് ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി നേടണം എന്നും നിര്‍ദ്ദേശം ഉണ്ട്.കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള മേഖലകളില്‍ തൊഴിലാളികള്‍ക്ക് പാര്‍പ്പിടങ്ങള്‍ ഒരുക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശം ഉണ്ട്.