സിനിമ ടെലിവിഷന്‍ ചിത്രീകരണങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് അബുദബി.എമിറേറ്റില്‍ നടക്കുന്ന ചിത്രീകരണങ്ങള്‍ക്ക് അനുവദിക്കുന്ന ക്യാഷ് ബാക്ക് റിബേറ്റ് മുപ്പത്തിയഞ്ച് ശതമാനമാക്കി വര്‍ദ്ധിപ്പിച്ചു. ആഗോളതലത്തിലുള്ള വന്‍കിട പ്രൊഡക്ഷന്‍ ഹൗസുകളെ അബുദബിയിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം.2013 മുതല്‍ ആണ് അബുദബിയില്‍ ചിത്രീകരിക്കുന്ന സിനിമകള്‍ക്കും ടെലിവിഷന്‍ പരിപാടികള്‍ക്കും ഫിലിം കമ്മീഷന്‍ മുപ്പത് ശതമാനം ക്യാഷ് ബാക്ക് റിബേറ്റ് നല്‍കുന്നുണ്ട്. ഇത് മുപ്പത്തിയഞ്ച് ശതമാനത്തിന് മുകളിലേക്ക് ഉയര്‍ത്തിയെന്ന് അബുദബി ഫിലിം കമ്മീഷന്റെ അറിയിപ്പ്.
നിര്‍മ്മാതാക്കള്‍ക്ക് മുപ്പത്തിയഞ്ച് ശതമാനം മുതല്‍ മുകളിലോട്ട് റിബേറ്റ് ആവശ്യപ്പെടാം.2025 ജനുവരി മുതല്‍ സമര്‍പ്പിക്കുന്ന ചിത്രീകരണ അപേക്ഷകളില്‍ ആണ് വര്‍ദ്ധിപ്പിച്ച ക്യാഷ് ബാക്ക് റിബേറ്റ് ലഭിക്കുക.ചിത്രീകരണാവശ്യങ്ങള്‍ക്കായി എത്തുന്നവരുടെ വിമാനയാത്രാനിരക്ക്,എമിറേറ്റലെ ഗതാഗതം,താമസം എന്നിവയ്ക്കും റിബേറ്റ് ബാധകമായിരിക്കും. അബുദബി മീഡിയ സോണ്‍ അഥോറിട്ടി ട്രാവല്‍ ഏജന്റ് വഴി ബുക്ക് ചെയ്യുന്ന വിമാനടിക്കറ്റുകള്‍ക്ക് ആണ് ഇളവ് ലഭിക്കുക.ഫീച്ചര്‍ ഫിലിം,സീരിസുകള്‍,പരസ്യചിത്രങ്ങള്‍, ഡൊക്യുമെന്ററികള്‍, ടെലിമൂവികള്‍ എന്നിവയ്ക്ക് ആണ് ക്യാഷ്ബാക്ക് റിബേറ്റ് ലഭിക്കുക.
മധ്യപൂര്‍വ്വദേശത്ത് തന്നെ ഏറ്റവും അധികം വിദേശസിനിമകള്‍ ചിത്രീകരിക്കപ്പെടുന്ന നാടാണ് യുഎഇ. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ 150 ഓളം വന്‍കിട ചിത്രങ്ങള്‍ ആണ് അബുദബിയില്‍ ചിത്രീകരിച്ചത്. മിഷന്‍ ഇംപോസിബിളില്‍ അടക്കമുള്ള ചിത്രങ്ങള്‍ക്ക മുപ്പത് ശതമാനം ക്യാഷ്ബാക്ക് റിബേറ്റില്‍ ആണ് അബുദബിയില്‍ ചിത്രീകരിച്ചത്. മലയാളം,തമിള്‍,തെലുങ്ക് തുടങ്ങിയ ഭാഷകളിലുള്ള നിരവധി ഇന്ത്യന്‍ സിനിമകള്‍ക്കും അബുദബി ലോക്കേഷനായിട്ടുണ്ട്.