സാമ്പത്തിക പ്രതിസന്ധിയിലായ ഗോഫസ്റ്റ് ഏറ്റെടുക്കാന്‍ അമേരിക്കന്‍ കമ്പനിയായ എന്‍.എസ് ഏവിയേഷനും. എയര്‍ലൈന്‍ ഏറ്റെടുക്കുന്നതിന് താത്പര്യപത്രം സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ജനുവരി മുപ്പത്തിയൊന്ന് വരെ നീട്ടി. ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയും ഗോഫസ്റ്റ് ഏറ്റെടുക്കുന്നതിനായി രംഗത്ത് ഉണ്ട്. എന്‍.എസ് ഏവിയേഷന്‍ അടക്കം നിലവില്‍ നാല് കമ്പനികള്‍ ആണ് ഗോഫസ്റ്റ് ഏറ്റെടക്കുന്നതിനായി രംഗത്തുള്ളത്. ഇതിലൊന്ന് ഇന്ത്യയിലെ പ്രമുഖ എയര്‍ലൈനായ സ്‌പൈസ് ജെറ്റാണ്. എയര്‍ലൈന്‍ ഏറ്റെടുക്കുന്നതിന് സ്‌പൈസ് ജെറ്റും ബിഡ് സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കൈ വണ്‍,സഫ്രിക് ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്നി കമ്പനികളും നേരത്തെ താത്പര്യപത്രം സമര്‍പ്പിച്ചിരുന്നു. നാലാമതയാണ് ഫ്‌ളോറിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.എസ് ഏവിയേഷനും എയര്‍ലൈന്‍ ഏറ്റെടുക്കുന്നതിനായി രംഗത്ത് എത്തിയിരിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രൂജെറ്റ് എയര്‍ലൈന്‍ 450 കോടി രൂപയ്ക്ക് നേരത്തെ എന്‍.എസ് ഏവിയേഷന്‍ ഏറ്റെടുത്തിരുന്നു. എയര്‍ലൈന്‍ ഏറ്റെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ബിഡ്ഡുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ജനുവരി മുപ്പത്തിയൊന്ന് വരെ നീട്ടിയിട്ടുണ്ട്.
എയര്‍ലൈന്‍ വായ്പ നല്‍കിയ ബാങ്കുകളുടെയും ധനകാര്യസ്ഥാപനങ്ങളുടയും സമിതിയാണ് സമയപരിധി നീട്ടാന്‍ തീരുമാനിച്ചത്. 11500 കോടിയുടെ കടബാധ്യതയാണ് ഗോഫസ്റ്റിന് നിലവില്‍ ഉള്ളത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ മെയില്‍ ആണ് ഗോഫസ്റ്റ് വിമാനങ്ങള്‍ സര്‍വീസ് ആരംഭിച്ചത്. ഗോഫസ്റ്റ് അപ്രതീക്ഷിതമായി സര്‍വീസ് നിര്‍ത്തിയത് നൂറുകണക്കിന് പ്രവാസികള്‍ക്കാണ് സാമ്പത്തിനഷ്ടമുണ്ടാക്കിയത്. കഴിഞ്ഞ വേനലധിക്കാലത്ത് സ്വദേശത്തേക്ക് യാത്ര ചെയ്യാന്‍ ടിക്കറ്റ് എടുത്ത പ്രവാസികള്‍ക്ക് പണം ഇതുവരെ തിരികെ ലഭിച്ചിട്ടില്ല.