മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. നായകന്‍, സഹനടന്‍, കോമേഡിയന്‍ തുടങ്ങി എല്ലാ വേഷങ്ങളും താരത്തിന്റെ കൈകളില്‍ ഭദ്രമാണ്. കോളജ് അധ്യാപകനായിരുന്ന ജഗദീഷ് അഭിനയത്തോടുള്ള ഇഷ്ടത്തെ തുടര്‍ന്നാണ് സിനിമയില്‍ എത്തുന്നത്.
യാത്ര നടത്തി അതെങ്ങനെ ആണെങ്കിലും ജനങ്ങള്‍ക്ക് ബോധ്യപ്പെട്ട് കഴിഞ്ഞാല്‍ വോട്ട് ചെയ്യും എന്നായിരുന്നു അന്ന് ജഗദീഷ് പറഞ്ഞത്. നേരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജഗദീഷ് മത്സരിച്ചിട്ടുണ്ട്. തന്റെ പുതിയ സിനിമയായ തീപ്പൊരി ബെന്നിയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് രാഷ്ട്രീയമുണ്ടോ എന്നതിനെ കുറിച്ചും രാഷ്ട്രീയം ഉപേക്ഷിക്കാം എന്ന തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നതിനെ കുറിച്ചും ജഗദീഷ് പ്രതികരിച്ചത്. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജഗദീഷ്. താന്‍ രാഷ്ട്രീയത്തില്‍ ഫോളോ ചെയ്യാന്‍ ആഗ്രഹിക്കുന്നത് മമ്മൂട്ടിയെയാണെന്നും ജഗദീഷ് പറഞ്ഞു.
ഇപ്പോള്‍ ഞാന്‍ രാഷ്ട്രീയത്തില്‍ ഫോളോ ചെയ്യാന്‍ ആഗ്രഹിക്കുന്നത് മമ്മൂക്കയെയാണ്. എങ്ങനെയാണെന്ന് വെച്ചാല്‍ മമ്മൂക്കയുടെ മണ്ഡലത്തിലെ മൂന്ന് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമ്പോള്‍ അദ്ദേഹം ആദ്യം വീട്ടിലേക്ക് വരുന്ന ആളെ നന്നായി സല്‍ക്കരിക്കും. പിന്നീട് വരുന്ന ആളുകളെയും നന്നായി കാപ്പിയൊക്കെ കൊടുത്ത് ഫോട്ടോ ഒക്കെ എടുത്ത് പറഞ്ഞയക്കും.
എനിക്കിപ്പോള്‍ രാഷ്ട്രീയം ഇല്ല… ഉണ്ടായിരുന്നു. നൂറുശതമാനവും ഉപേക്ഷിച്ചു. ഉപേക്ഷിച്ചതിന് പ്രധാനപ്പെട്ട കാര്യം ഞാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനോടും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോടും രമയ്ക്കും കുട്ടികള്‍ക്കും യോജിപ്പില്ലായിരുന്നു എന്നതാണ്.