സൗദി അറേബ്യയുടെ പുതിയ എയര്‍ലൈനായ റിയാദ് എയര്‍ എഴുനൂറോളം പൈലറ്റുമാര്‍ക്ക് നിയമനം നല്‍കാന്‍ ഒരുങ്ങുന്നു. ഒക്ടോബര്‍ മുതല്‍ പൈലറ്റുമാര്‍ ജോലിയില്‍ പ്രവേശിച്ച് തുടങ്ങും. 2025 മുതല്‍ ആണ് റിയാദ് എയര്‍ സര്‍വീസ് ആരംഭിക്കുക.ലോകത്തിലെ തന്നെ പ്രധാനപ്പെട്ട എയര്‍ലൈനായി മാറുന്നതിനുള്ള തയ്യാറെടുപ്പുകളുമായിട്ടാണ് റിയാദ് എയര്‍ മുന്നോട്ട് പോകുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് 2025-ല്‍ സര്‍വീസ് ആരംഭിക്കാനിരിക്കുന്ന എയര്‍ലൈനിലേക്ക് പൈലറ്റുമാരുടെ നിയമം ആരംഭിച്ചിരിക്കുന്നത്. ഇതിനകം 20 പൈലറ്റുമാര്‍ക്ക് റിയാദ് എയര്‍ നിയമനം നല്‍കി കഴിഞ്ഞു.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 700 പൈലറ്റുമാര്‍ക്ക് നിയമനം നല്‍കുമെന്ന് റിയാദ് എയര്‍ അറിയിച്ചു. ബോയിംഗിന്റെ 787-9 വിമാനങ്ങളിലും ബോയിംഗ് 777 വിമാനങ്ങളിലും പ്രവര്‍ത്തനപരിചയം ഉള്ള പൈലറ്റുമാരെയാണ് റിയാദ് എയര്‍ തേടുന്നത്. പൈലറ്റുമാരെ നിയമിക്കുന്നതിനുള്ള അഭിമുഖങ്ങള്‍ നടന്നുവരികയാണെന്ന് എയര്‍ലൈന്‍ സി.ഇ.ഒ പീറ്റര്‍ ബെല്ലെവ് അറിയിച്ചു.
ജനുവരി മുതല്‍ പൈലറ്റുമാര്‍ ജോലിയില്‍ പ്രവേശിച്ച് തുടങ്ങും. ചിലര്‍ക്ക് ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലും നിയമനം നല്‍കും. സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയില്‍ ആരംഭിക്കുന്ന റിയാദ് എയറിനായി 71 ബോയിംഗ് 787-9 ഡ്രിംലൈനര്‍ വിമാനങ്ങള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. 121 ബോയിംഗ് 787 ഡ്രിംലൈനര്‍ വിമാനങ്ങള്‍ കൂടി വാങ്ങുന്നതിനാണ് റിയാദ് എയറിന്റെ പദ്ധതി.