ഏകീകൃത ജിസിസി വീസയുടെ അന്തിമരൂപം ഈ വര്‍ഷം തന്നെ പുറത്തിറക്കും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബദാവി.ഗള്‍ഫ് മേഖലയില്‍ വമ്പന്‍ മാറ്റങ്ങള്‍ക്ക് ഏകികൃത വീസ വഴിതുറക്കും എന്നാണ് പ്രതീക്ഷയെന്നും ജാസിം മുഹമ്മദ് അല്‍ ബദാവി പറഞ്ഞു.
ഒറ്റവീസയില്‍ യുഎഇയും സൗദി അറേബ്യയും അടക്കം ആറ് ഗള്‍ഫ് രാഷ്ട്രങ്ങളും സഞ്ചരിക്കുന്നതിനുള്ള സംവിധാനം നടപ്പാക്കുന്നതിനുള്ള അന്തിമഘട്ട നടപടിക്രമങ്ങളിലാണ് ജിസിസി. വീസയുടെ അന്തിമ രൂപം ഈ വര്‍ഷം അവസാനത്തോടെയാകുമെന്ന് ജിസിസി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബദാവി പറഞ്ഞു. വാഷിങ്ടണ്ണില്‍ രാജ്യാന്തര നാണയ നിധിയുടെ വാര്‍ഷിക യോഗത്തില്‍ ആണ് ജിസിസി സെക്രട്ടറി ജനറലിന്റെ പ്രഖ്യാപനം.ഏകികൃത വീസ പ്രാബല്യത്തില്‍ വരുന്ന തീയതിയും വൈകാതെ പ്രഖ്യാപിക്കും.
ഷെങ്കന്‍ മാതൃകയിലുള്ള ഏകീകൃത വീസയാണ് ജിസിസി നടപ്പക്കാന്‍ ഒരുങ്ങുന്നത്.വീസയുടെ നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളിലാണ് ജിസിസി രാഷ്ട്രങ്ങളുടെ വിദേശകാര്യമന്ത്രാലയങ്ങള്‍. ജിസിസിയുടെ വിനോദസഞ്ചാരരംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് ജിസിസി വീസ സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.കഴിഞ്ഞ ഡിസംബറില്‍ ആണ് ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ സുപ്രീംകൗണ്‍സില്‍ ഏകീകൃത വീസയ്ക്ക് അംഗീകാരം നല്‍കിയത്.