മൊബൈൽ ഫോൺ വാങ്ങാനും ആഡംബര ജീവിതത്തിനുമായി 8 മാസം പ്രായമായ കൈക്കുഞ്ഞിനെ വിറ്റ ദമ്പതികൾ അറസ്റ്റിലായി. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം. കുഞ്ഞിനെ കാണാതായ ശേഷം ഉണ്ടായ സംശയകരമായ ചില സാഹചര്യങ്ങളെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്ന ഇവരുടെ കയ്യിൽ പെട്ടന്ന് ഐ ഫോൺ കണ്ടതിനെ തുടർന്നാണ് അയൽവാസികൾക്ക് സംശയം തോന്നിയത്.
ജയ്‌ദേവ് ഘോഷും സതിയും കുഞ്ഞിനെ 2 ലക്ഷം രൂപയ്ക്ക് വിറ്റു. ആ പണവുമായി ഹണിമൂണിനായി ദിഘാ, മന്ദർമണി ബീച്ചുകൾ ഉൾപ്പെടെ സംസ്ഥാനത്തുടനീളമുള്ള നിരവധി സ്ഥലങ്ങൾ സന്ദർശിച്ചു. ദമ്പതികൾക്ക് ഒരു മകൾ കൂടി ഉണ്ട്. ഒന്നരമാസം മുൻപാണ് സംഭവം നടന്നതെങ്കിലും ജൂലൈ 24നാണ് വിവരം പുറത്തറിഞ്ഞത്.