ഒമാനിലേക്ക് എത്തുന്ന ക്രൂസ് കപ്പല്‍ യാത്രികര്‍ക്ക് സൗജന്യ വീസ പ്രഖ്യാപിച്ചു. പത്ത് ദിവസത്തെ സൗജന്യ വീസ ആണ് അനുവദിക്കുക എന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. രാജ്യത്തേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായിട്ടാണ് പദ്ധതി.
ക്രൂസ് ഷിപ്പുകളിലെ യാത്രക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ക്കാണ് ഒമാന്‍ പത്ത് ദിവസത്തെ സൗജന്യ വീസ അനുവദിക്കുന്നത്. വീസ അനുവദിച്ച തീയതി മുതല്‍ മുപ്പത് ദിവസത്തിനുള്ള ഒമാനില്‍ പ്രവേശിക്കണം എന്നാണ് നിബന്ധന.
ഒമാനില്‍ പ്രവേശിക്കുമ്പോള്‍ മുതല്‍ ആണ് പത്ത് ദിവസം കാലാവധി ലഭിക്കുന്നത്. ആഢംബര കപ്പലുകളില്‍ എത്തുന്നവര്‍ക്ക് മുപ്പത് ദിവസം കാലാവധിയുള്ള ഒമാന്‍ വീസയ്ക്കും അപേക്ഷിക്കാം. നിലവിലുള്ള നിയമത്തില്‍ ഭേദഗതികള്‍ വരുത്തിയാണ് ഒമാന്‍ പത്ത് മുപ്പത് ദിവസം കാലാവധിയുള്ള പ്രത്യേക വീസകള്‍ അനുവദിക്കുന്നത്. ചൂടുകാലം അവസാനിക്കുകയും ക്രൂസ് ടൂറിസം സീസണ്‍ അടക്കം വിനോദസഞ്ചാരികള്‍ കൂടുതലായി എത്തുന്ന കാലം ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ആണ് ഒമാന്റെ തീരുമാനം.ഗള്‍ഫ് മേഖലയിലേക്ക് എത്തുന്ന ക്രൂസ് കപ്പലുകളേയും സഞ്ചാരികളേയും ഒമാനിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് വീസ നിയമങ്ങളില്‍ ഭരണകൂടം ഭേദഗതി വരുത്തിയിരിക്കുന്നത്. ഒക്ടോബറില്‍ ആണ് ക്രൂസ് ടൂറിസം സീസണ്‍ ആരംഭിക്കുന്നത്.
ഏപ്രില്‍ അവസാനം വരെ നീണ്ടുനില്‍ക്കുന്ന ക്രൂസ് ടൂറിസം സീസണില്‍ ദുബൈയിലും ദോഹയിലും എല്ലാം പതിനായിരങ്ങലാണ് ആഢംബര കപ്പലുകളില്‍ എത്തുക.ഒമാനില്‍ മസ്‌ക്കത്ത്, സലാല,ഖസബ് തുടങ്ങിയ തുറമുഖങ്ങളിലും ക്രൂസ് കപ്പലുകള്‍ എത്തും.