ലുലു ഐപിഓയ്ക്ക് തുടക്കം. ആദ്യ മണിക്കൂറില്‍ തന്നെ മുഴുവന്‍ ഓഹരികളും വിറ്റുതീര്‍ന്നു.527 കോടി ദിര്‍ഹത്തിന്റെ ഓഹരികള്‍ ആണ് ഒറ്റമണിക്കൂറില്‍ വിറ്റുതീര്‍ന്നത്.
യുഎഇ സമയം രാവിലെ എട്ട് മണിക്കാണ് ലുലു റീട്ടെയ്‌ലിന്റെ ഐപിഒ ആരംഭിച്ചത്. 1.94 ദിര്‍ഹം മുതല്‍ 2.04 ദിര്‍ഹം വരെയാണ് ഓഹരി വില. നവംബര്‍ അഞ്ചിന് ആണ് അന്തിമ വില പ്രഖ്യാപിക്കുക.രാവിലെ എട്ട് മണിക്ക് ആരംഭിച്ച് ഒരു മണിക്കൂര്‍ പൂര്‍ത്തിയാകും മുന്‍പ് തന്നെ സബ്‌സ്‌ക്രിപ്ഷന്‍ പൂര്‍ത്തിയായെന്നാണ് റിപ്പോര്‍ട്ടുകള്‍.
മൊത്തം ഇരുപത്തിയഞ്ച് ശതമാനം ഓഹരികളാണ് ലുലു റീട്ടെയ്ല്‍ പ്രാരംഭം ഓഹരി വില്‍പ്പനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.യുഎഇയില്‍ ഈ വര്‍ഷം നടക്കുന്ന ഏറ്റവും വലിയ ഐപിഒ ആണ് ലുലു ഗ്രൂപ്പിന്റേത്.അബുദബി പെന്‍ഷന്‍ ഫണ്ട്,ബഹ്‌റൈന്‍ മംമ്തലാകത് ഹോള്‍ഡിംഗ്,ഒമാന്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിട്ടി,തുടങ്ങിയ സ്ഥാപനങ്ങള്‍ ലുലു ഗ്രൂപ്പ് ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതിന് മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു.റീട്ടയെല്‍ നിക്ഷേപകര്‍ക്കായി പത്ത് ശതമാനം ഓഹരികള്‍ ആണ് നീക്കിവെച്ചിരിക്കുന്നത്. 89 ശതമാനം ഓഹരികള്‍ നിക്ഷേപക സ്ഥാപനങ്ങള്‍ക്കും ഒരു ശതമാനം ലുലു ഗ്രൂപ്പ് ജീവനക്കാര്‍ക്കായും നിശ്ചയിച്ചിട്ടുണ്ട്.
അബുദബി സര്‍ക്കാരിന് കീഴിലെ നിക്ഷേപക സ്ഥാപനമായ എഡിക്യു 2020-ല്‍ നൂറ് കോടി ഡോളറിന്റെ നിക്ഷേപം ലുലു ഗ്രൂപ്പില്‍ നടത്തിയിരുന്നു.ഇതിന് പുറമേയാണ് പൊതുനിക്ഷേപകര്‍ക്കായി അവസരം തുറന്നത്.ജിസിസിയില്‍ ആറ് രാജ്യങ്ങളിലായ 250-ഓളം സുപ്പര്‍മാര്‍ക്കറ്റുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും ആണ് ലുലു റീട്ടെയ്‌ലിന് ഉള്ളത്.