ഓണ്‍ലൈന്‍ ഷോപ്പുകളുടെ മറവിലുള്ള സൈബര്‍ തട്ടിപ്പുകള്‍ വര്‍ദ്ധിച്ചെന്ന് യുഎഇ സൈബര്‍ സുരക്ഷാ കൗണ്‍സില്‍.ഓണ്‍ലൈന്‍ ഷോപ്പിംഗുകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.വിശ്വസിനിയമായ സൈറ്റുകളെ മാത്രം ഷോപ്പിംഗിന് ആശ്രയിക്കണം എന്നും കൗണ്‍സില്‍ നിര്‍ദ്ദേശം നല്‍കി.
വൈറ്റ് ഫ്രൈഡേ അടക്കമുള്ള ഷോപ്പിംഗ് പ്രമോഷണുകളുടെ സമയത്താണ് സൈബര്‍ തട്ടിപ്പുകള്‍ കൂടുന്നത്.അന്‍പത് ശതമാനത്തിലധികം വിലക്കിഴിവ് വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാര്‍ ഇരകളെ ആകര്‍ഷിക്കുന്നത്.ഇത്തരം തട്ടിപ്പുസൈറ്റുകളുടെ എണ്ണത്തില്‍ മുപ്പത്തിയാറ് ശതമാനത്തോളം ആണ് വര്‍ദ്ധന.കഴിഞ്ഞ വര്‍ഷം 38 ദശലക്ഷം സൈബര്‍ തട്ടിപ്പുകള്‍ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സംശകരമായ ലിങ്കുകളില്‍ പ്രവേശിക്കരുതെന്നും വ്യക്തിവിവരങ്ങള്‍ നല്‍കരുതെന്നും യുഎഇ സൈബര്‍ സുരക്ഷാ കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി.ഓണ്‍ലൈനില്‍ ഷോപ്പിംഗ് നടത്തും മുന്‍പ് സൈറ്റിന്റെ വിശ്വാസ്യത ഉറപ്പാക്കണം എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.