ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച്ച സൗദി അറേബ്യയില്‍ എത്തും.രണ്ട് ദിവസം ആണ് സന്ദര്‍ശനം.പ്രതിരോധ രംഗത്തെ സഹകരണം അടക്കം വിവിധ വിഷയങ്ങള്‍ സൗദി ഭരണാധികാരിയുമായി ചര്‍ച്ച ചെയ്യും
ഏപ്രില്‍ ഇരുപത്തിരണ്ട് ഇരുപത്തിമൂന്ന് തീയതികളില്‍ ആണ് നരേന്ദ്രമോദിയുടെ സൗദി സന്ദര്‍ശനം.നരേന്ദ്രമോദിയുടെ മൂന്നാം സൗദി സന്ദര്‍ശനം ആണ് ഇത്.വിവിധ മേഖലകളില്‍ ഇന്ത്യയും യുഎഇയും തമ്മില്‍ പുതിയ കരാറുകളില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ ഒപ്പുവെയ്ക്കും.സൗദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ക്ഷണപ്രകാരം ആണ് മോദി സൗദി സന്ദര്‍ശിക്കുന്നത്.
മോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഇന്ത്യ സൗദി പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിന്റെ രണ്ടാം യോഗവും നടക്കും.വ്യവസായ പ്രമുഖരുമായുള്ള കൂടിക്കാഴ്ച്ചയിലും മോദ പങ്കെടുക്കും.പ്രതിരോധ,പുനരുപയോഗ ഊര്‍ജ്ജം.ആരോഗ്യം തുടങ്ങി വിവിധി മേഖലകളിലായിരിക്കും സഹകരണത്തിന് കരാര്‍ ഒപ്പുവെയ്ക്കുകയ.ഗാസ യുദ്ധം അടക്കം പശ്ചിമേഷ്യയിലെ സാഹചര്യങ്ങളും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായേക്കും.