എറണാകുളം കടമക്കുടിയില്‍ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. കടമക്കുടി മാടശ്ശേരി നിജോ (38) ഭാര്യ ശിൽപ, മക്കൾ ഏബൽ (7), ആരോൺ(5) എന്നിവരാണ് മരിച്ചത്. മക്കൾക്ക് വിഷം നൽകിയ ശേഷം ദമ്പതികൾ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
കടമക്കുടിയിൽ തന്നെ കെട്ടിട നിർമാണ തൊഴിലാളിയായിരുന്നു നിജോ. ഇറ്റലിയിൽ ജോലി ചെയ്തിരുന്ന ശില്‍പ അടുത്തിടെയാണ് നാട്ടിലെത്തിയത്. തിരിച്ച് പോകാനിരിക്കെയാണ് സംഭവം. സാമ്പത്തിക ബാധ്യതതയെ തുടര്‍ന്നാണ് ആത്മഹത്യയാണെന്നാണ് നിഗമനം. ചൊവ്വാഴ്ച രാവിലെയോടെയാണ് നാല് മൃതദേഹങ്ങളും വീടിനുള്ളില്‍ കണ്ടെത്തിയത്. കടമക്കുടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.