കണ്ടല സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ആറിടങ്ങളിൽ ഇ ഡി പരിശോധന. മുൻ സെക്രട്ടറിമാരുടെ വീട്ടിലും ഇ ഡി പരിശോധന നടത്തുകയാണ്. ബാങ്ക് മുൻ പ്രസിഡന്റും സിപിഐ നേതാവുമായ എൻ ഭാസുരാങ്കന്റെ വീട്ടിലും ഇ ഡി എത്തി. പത്തംഗ സംഘമാണ് പരിശോധന നടത്തുന്നത്.
പുലര്‍ച്ചയാണ് കൊച്ചിയിൽ നിന്നുള്ള ഇഡി സംഘം റെയ്ഡ് ആരംഭിച്ചത്. നാല് വാഹനങ്ങളിലാണ് സംഘം എത്തിയത്. ബാങ്കിലെ വായ്പ ഇടപാടുകള്‍ സംബന്ധിച്ചും വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ടും സഹകരണ റജിസ്ട്രാറുടെ റിപ്പോര്‍ട്ട് ഇഡി നേരത്തെ തേടിയിരുന്നു. അക്കൗണ്ട് വിവരങ്ങളും നിക്ഷേപകരുടെ വിശദാംശങ്ങളുമാണ് ഇഡി പരിശോധിക്കുന്നത്. ഭാസുരാംഗന്റെ പൂജപ്പുരയിലെ വീട്ടിലും മകന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലും കാട്ടാക്കട അഞ്ചുതെങ്ങിൻമൂട് മുൻ സെക്രട്ടറി ശാന്തകുമാരിയുടെയും പേരൂര്‍ക്കടയിലെ മുൻ സെക്രട്ടറി മോഹന ചന്ദ്രന്‍റെ വീട്ടിലും കളക്ഷൻ ഏജന്‍റ് അനിയുടെ വീട്ടിലും അടക്കം ആറിടങ്ങളിലാണ് പരിശോധന.
101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കില്‍ കണ്ടെത്തിയത്. കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി സിപിഐ നേതാവായ എന്‍ ഭാസുരാംഗനാണ് ബാങ്ക് പ്രസിഡണ്ട്. ഈയിടെയാണ് ഭരണ സമിതി രാജിവെച്ചത്. നിലവില്‍ അഡ്മിനിസട്രേറ്റീവ് ഭരണമാണ് നടക്കുന്നത്. ഭാസുരാംഗന്‍ നേരത്തെ ക്ഷീരയിലും അഴിമതി നടത്തിയിരുന്നു. ക്ഷീര പ്ലാന്റ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. നിലവില്‍ മില്‍മ തെക്കന്‍ മേഖല അഡ്മിനിസ്‌ട്രേറ്ററാണ് സിപിഐ നേതാവായ ഭാസുരാംഗന്‍.