ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധവുമായി വീണ്ടും എസ്എഫ്ഐ. കളമശ്ശേരിയിൽ വച്ചാണ് എസ്എഫ്ഐ പ്രവർത്തകർ ഗവർണർക്ക് നേരെ കരിങ്കൊടി കാട്ടിയത്. റോഡരികില്‍ ‘സംഘി ഗവര്‍ണര്‍ ഗോ ബാക്ക്’ ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. വിമാനത്താവളത്തില്‍ നിന്നും കൊച്ചിയിലേക്ക് പോകുമ്പോഴായിരുന്നു പ്രതിഷേധം.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ Z+ കാറ്റഗറി സുരക്ഷയോടെയുള്ള ആദ്യ യാത്രയായിരുന്നു ഇത്. ഗവർണറുടെ വാഹനത്തിനുള്ളിലും വാഹനവ്യൂഹത്തിന് മുന്നിലും പിന്നിലുമായി സിആർപിഎഫ് ആണ് സുരക്ഷയൊരുക്കിയത്. നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ ഗവർണർ റോഡ് മാർഗം കോസ്റ്റ് ഗാർഡ് ഗസ്റ്റ് ഹൗസിലേക്ക് തിരിച്ചു. അതിനിടെ ആയിരുന്നു പ്രതിഷേധം.
കളമശ്ശേരിയിൽ ഗവർണറെ കരിങ്കൊടി കാണിക്കാൻ എസ്.എഫ്.ഐ പ്രവർത്തകർ എത്തിയിരുന്നു. പിരിഞ്ഞു പോയില്ലെങ്കിൽ അറസ്റ്റ് ചെയ്തു നീക്കുമെന്ന് പൊലീസ് പ്രതിഷേധിക്കാരെ അറിയിക്കുകയും ഇവരെ തിരിച്ചയക്കുകയും ചെയ്തു. എന്നാൽ, സ്ഥലത്ത് വീണ്ടും പ്രതിഷേധക്കാർ എത്തുകയായിരുന്നു. രാത്രി ഗവർണർ തങ്ങുക ഗസ്റ്റ് ഹൗസിലാണ്.