Tuesday, December 24, 2024
HomeNewsKeralaകരുവന്നൂർ ബാങ്ക് തട്ടിപ്പ്; ബിനാമി ഇടപാടുകാർ ഇഡി ഓഫിസിൽ, എസി മൊയ്തീൻ ഹാജരാകില്ല

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ബിനാമി ഇടപാടുകാർ ഇഡി ഓഫിസിൽ, എസി മൊയ്തീൻ ഹാജരാകില്ല

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ബിനാമി ഇടപാടുകാർ ഇ ഡി ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരായി. മുൻ മാനേജർ ബിജു കരീം, പി പി കിരൺ, അനിൽ സേട്ട് എന്നിവരാണ് ഹാജരായത്. കഴിഞ്ഞയാഴ്ച മുൻ മന്ത്രിയും എംഎൽഎയുമായ എസി മൊയ്തീന്റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. 23 മണിക്കൂർ നീണ്ട പരിശോധനയിൽ എസി മൊയ്തീന്റെയും ഭാര്യയുടേയും മകളുടേയും അക്കൗണ്ടുകൾ ഇഡി പരിശോധിച്ചിരുന്നു.

അതേസമയം, ഇഡിക്ക് മുന്നിൽ നാളെ എസി മൊയ്തീൻ ഹാജരാകില്ല. അസൗകര്യം അറിയിച്ച് മൊയ്തീൻ മറുപടി നൽകി. നാളെ ഹാജരാകണമെന്ന് കാണിച്ച് 28 ന് സ്പീഡ് പോസ്റ്റായി അറിയിപ്പ് നൽകിയിരുന്നു. അസൗകര്യം ഉണ്ടെന്നും നാളെ ഹാജരാകാനാവില്ലെന്നും മറുപടി നൽകിയതായി എസി മൊയ്തീൻ പറഞ്ഞു. മറ്റൊരു ദിവസം ഹാജരാകുമെന്നും അയച്ചതായി മൊയ്തീൻ വ്യക്തമാക്കി. ഇമെയിൽ വഴിയാണ് അദ്ദേഹം മറുപടി നൽകിയത്.

ബിനാമികൾ വഴി 150 കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. ബെനാമി ഇടപാടുകൾക്ക് നേതൃത്വം നൽകുന്നത് എ.സി. മൊയ്തീൻ അടക്കമുള്ള സിപിഐഎം നേതാക്കളാണെന്ന് ഇഡി ആരോപിക്കുന്നു. അതേസമയം തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ രാഷ്ട്രീയ പകപോക്കൽ നടത്തുകയാണ് ബി ജെ പി സർക്കാരെന്ന് ആണ് സി പി ഐ എം ആരോപിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments