യുഎഇയില്‍ കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി ഇന്‍ഫ്‌ളുവന്‍സ ലക്ഷണങ്ങളോടെ ആശുപത്രികളില്‍ എത്തുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്ന് ആരോഗ്യവിദഗദ്ധര്‍.ഫ്‌ളു കേസുകളിലും വര്‍ദ്ധനയുണ്ട്.കാലാവസ്ഥാ മാറ്റം പലരിലും ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
യുഎഇയില്‍ ഒക്ടോബര്‍ ആദ്യമുതല്‍ താപനില കുറയുകയും ചിലയിടങ്ങളില്‍ മഴ ലഭിക്കുകയും ചെയ്തിരുന്നു.കാലാവസ്ഥയില്‍ പൊടുന്നനെ സംഭവിച്ച മാറ്റം പനി അടക്കമുള്ള രോഗങ്ങളുടെ വര്‍ദ്ധനയ്ക്ക് കാരണമായെന്നാണ് ആരോഗ്യവിദഗദ്ധര്‍ സാക്ഷ്യപ്പെടുത്തുന്നത്.ഒക്ടോബര്‍ ആദ്യം മുതല്‍ തന്നെ പനി ലക്ഷണങ്ങളുമായി ആരോഗ്യകേന്ദ്രങ്ങളില്‍ എത്തുന്ന കുട്ടികളുടെ എണ്ണത്തിലും വര്‍ദ്ധന വന്നു.ജലദോഷം,പനി,ചുമ എന്നിവയുമായിത്തുന്നവരുടെ എണ്ണത്തില്‍ മുപ്പത് ശതമാനത്തോളം ആണ് വര്‍ദ്ധന വന്നിരിക്കുന്നത്. ഇതില്‍ നിരവധി കേസുകള്‍ ഇന്‍ഫ്‌ളുവന്‍സ പോസിറ്റിവാകുന്നുണ്ട്.ചില രക്ഷിതാക്കള്‍ ജലദോഷവും മൂക്കൊലിപ്പും അടക്കമുള്ള ലക്ഷണങ്ങള്‍ തുടക്കത്തില്‍ അവഗണിക്കും. കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കുകയും ചെയ്യും.
ഇത് വൈറസ് മറ്റുള്ള കുട്ടികളിലേക്ക് പകരുന്നതിന് കാരണമാവുകയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രോഗലക്ഷണങ്ങള്‍ അവഗണിക്കരുതെന്നും തുടക്കത്തില്‍ തന്നെ ചികിത്സ തേടണം എന്നുമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്.താപനിലയില്‍ പെട്ടെന്ന് ഉണ്ടാകുന്ന വ്യതിയാനം ആണ് ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കി.കുട്ടികള്‍ക്ക് നിര്‍ബന്ധമാകും ഫ്‌ളുവാക്‌സിന്‍ നല്‍കാന്‍ ശ്രദ്ധിക്കണം എന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.