അനുമതിയില്ലാതെ കാലാവസ്ഥാ പ്രവചനം നടത്തിയാല്‍ അഞ്ച് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കുമെന്ന് സൗദി പരിസ്ഥിതി മന്ത്രാലയം. കാലാവസ്ഥ സംബന്ധിച്ച് അംഗീകൃതമല്ലാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കും ശിക്ഷ ലഭിക്കും. മാധ്യമങ്ങള്‍ക്കും ഇത് ബാധകമാണ്.
കാലാവസ്ഥ സംബന്ധിച്ച് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ലഭ്യമാക്കുന്ന വിവരങ്ങളെയാണ് ആശ്രയിക്കേണ്ടതെന്ന് വ്യക്തമാക്കുകയാണ് സൗദി പരിസ്ഥിതി വകുപ്പ്. കാലാവസ്ഥ സംബന്ധിച്ച് ഔദ്യോഗികമല്ലാത്ത വിവിരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കുള്ള ശിക്ഷ സംബന്ധിച്ച നിയമത്തില്‍ ഭേദതഗതി വരുത്തിയിരിക്കുകയാണ് മന്ത്രാലയം. നിയമലംഘകര്‍ക്ക് അന്‍പതിനായിരം റിയാല്‍ മുതല്‍ അഞ്ച് ലക്ഷം റിയാല്‍ വരെയാണ് പിഴശിക്ഷ. കാലാവസ്ഥാ നിരീക്ഷണം നടത്തുന്ന കേന്ദ്രങ്ങള്‍ക്കും കാലാവവസ്ഥാ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയും സംപ്രേക്ഷണം നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും നിയമഭേദഗതി ബാധകമായിരിക്കും.
സര്‍ക്കാരിന്റെ കാലാവാസ്ഥാ വകുപ്പ് ലഭ്യമാക്കുന്ന വിശദാംശങ്ങളാണ് ഇത്തരം സ്ഥാപനങ്ങള്‍ പ്രസിദ്ധീകരിക്കേണ്ടത്. ഔദ്യോഗകമല്ലാത്ത കാലാവസ്ഥാ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കും പിഴശിക്ഷ ലഭിക്കും. വന്‍കിട പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോഴും സാധ്യത പഠനം നടത്തുമ്പോഴും കാലാവസ്ഥാ വിവരങ്ങള്‍ കൂടി പരിഗണിക്കണമെന്നും നിയമത്തില്‍ പറയുന്നുണ്ട്.