കുവൈത്തില്‍ കുടുംബവീസയ്ക്കായി ആദ്യദിനം ലഭിച്ചത് ആയിരത്തിലധികം അപേക്ഷകള്‍. എന്നാല്‍ ഇതില്‍ ഭൂരിഭാഗവും തിരിച്ചയച്ചായി അധികൃതര്‍ അറിയിച്ചു.ഒന്നരവര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്നലെ മുതലാണ് കുവൈത്തില്‍ കുടുംബവീസകള്‍ക്ക് അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങിയത്. ഇന്നലെ രാജ്യത്തെ വിവിധ താമസകാര്യാലയങ്ങളിലായി 1800 അപേക്ഷകള്‍ ആണ് ലഭിച്ചത്.ഇവയില്‍ 1165 അപേക്ഷകളും നിബന്ധനകള്‍ പാലിക്കാത്തവയായിരുന്നു. ഇക്കാരണത്താലാണ് അവ തിരിച്ചയത്. അറബ് വംശജരില്‍ നിന്നാണ് ഏറ്റവും അധികം അപേക്ഷകള്‍ ലഭിച്ചത് .
ബിരുദ സര്‍ട്ടിഫിക്കറ്റ്, കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ നാട്ടിലെ കുവൈത്ത് എംബസിയില്‍ നിന്നും കുവൈത്തിലെ വിദേശ കാര്യ മന്ത്രാലയത്തില്‍ നിന്നും അറ്റസ്റ്റ് ചെയ്യണം.ഗവര്ണറേറ്റ് അടിസ്ഥാനത്തില്‍ ഫര്‍വാനിയ, ഹവല്ലി ഗവര്ണറേറ്റ് കാര്യാലയങ്ങളിലാണ് കൂടുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കപ്പെട്ടത്. വിദേശിയുടെ ഭാര്യക്കും 14 വയസ്സിനു താഴെയുള്ള മക്കള്‍ക്കുമല്ലാതെ മറ്റു ബന്ധുക്കള്‍ക്ക് കുടുംബ വിസ അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.
മാതാപിതാക്കള്‍ക്ക് വേണ്ടിയും ചിലര്‍ ഇന്നലെ അപേക്ഷ സമര്‍പ്പിച്ചിരുന്നു. രാജ്യത്തെ വിദ്യാഭ്യാസ , ആരോഗ്യ , നീതിന്യായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിദേശികളുടെ ആവശ്യം പരിഗണിച്ചാണ് കുടുംബ വിസ പുനരാരംഭിക്കുവാന്‍ കുവൈത്ത് തീരുമാനിച്ചത്.