അടുത്ത മാസത്തോടെ കുവൈത്തില്‍ ഫാമിലി വിസകള്‍ അനുവദിച്ചു തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ ഡോക്ടര്‍മാര്‍, പ്രൊഫസര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വിഭാഗത്തിനായിരിക്കും വിസ അനുവദിക്കുക. ഫാമിലി വിസ സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ക്ക വേണ്ട ശമ്പള പരിധി 500 ദിനാറില്‍ നിന്ന് 800 ദിനാറായി ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.
രാജ്യത്തെ ജനസംഖ്യയില്‍ പ്രവാസികളുടെ എണ്ണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഫാമിലി വിസകള്‍ക്ക് കുവൈത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ തീരുമാന പ്രകാരം 2024 ജനുവരിയോടെ കുടുംബ വിസ നല്‍കി തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ നിബന്ധനകളോട് കൂടിയായിരിക്കും വിസ അനുവദിക്കുക. ഡോക്ടര്‍മാര്‍, പ്രൊഫസര്‍മാര്‍, കൗണ്‍സലര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വിഭാഗത്തിനായിരിക്കും വിസ അനുവദിക്കുക.
കുടുംബ വിസയ്ക്ക് പുറമേ മറ്റ് വിസകളും അനുവദിക്കുന്ന കാര്യവും മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കല്‍ സ്റ്റാഫുകള്‍ക്ക് പ്രത്യേക വ്യവസ്ഥകളില്‍ ഫാമിലി വിസ അനുവദിക്കുന്ന നയം കഴിഞ്ഞ ഓഗസ്റ്റില്‍ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. അതേസമയം ഫാമിലി വിസ സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ക്ക് ഉണ്ടായിരിക്കേണ്ട കുറഞ്ഞ ശമ്പളം 500 ദിനാറില്‍ നിന്ന് 800 ദിനാറായി ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.