കുവൈത്ത്- കേരള സെക്ടറില്‍ കൂടുതല്‍ സര്‍വസുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്സ്. ഈ മാസം 30 മുതല്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ്സ് ആഴ്ചയില്‍ അധിക സര്‍വീസ് നടത്തും. അധിക ബാഗേജ് നിരക്കില്‍ നിരക്കിളവും പ്രഖ്യാപിച്ചിട്ടുണ്ട്.
കുവൈത്ത്- കണ്ണൂര്‍ റൂട്ടില്‍ നിലവിലുള്ള സര്‍വീസിന് പുറമേയാണ് പുതിയ സര്‍വീസ്. ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ ആരംഭിക്കുന്നത് കുവൈത്ത്- കണ്ണൂര്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായിരിക്കും. തിങ്കളാഴ്ചകളില്‍ പുലര്‍ച്ചെ 4.40ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം 7.40ന് എത്തിച്ചേരും. നവംബര്‍ മുതല്‍ കുവൈത്ത്- കരിപ്പൂര്‍ സര്‍വീസില്‍ മാറ്റം ഉണ്ടാകുമെും എയര്‍ലൈന്‍ അറിയിച്ചു.
ചൊവ്വ, വെള്ളി ദിവസങ്ങളില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ഉണ്ടായിരിക്കില്ലെന്നാണ് അറിയിപ്പ്. അതേസമയം ഓഫ് സീസണില്‍ അധിക ബാഗേജിന് നിരക്കിളവും പ്രഖ്യാപിച്ചിട്ടുണ്ട്. കുവൈത്തില്‍ നിന്ന് നാട്ടിലേയ്ക്കുള്ള 10 കിലോ അധിക ബാഗേജിന് ഒരു ദിനാറായിരിക്കും ഈടാക്കുക. 15 കിലോ അധിക ബാഗേജിന് പത്ത് ദിനാറാണ് ഈടാക്കുക. ഡിസംബര്‍ 11 വരെ യാത്ര ചെയ്യുന്നവര്‍ക്കും ടിക്കറ്റ് എടുക്കുന്നവര്‍ക്കും മാത്രമായിരിക്കും നിരക്കിളവ് ലഭിക്കുക. കഴിഞ്ഞ ജൂലൈയിലും ഇളവ് പ്രഖ്യാപിച്ചിരുന്നു