കുവൈത്ത് സിറ്റി: തൊഴിലുടമയുടെ അംഗീകാരമില്ലാതെ തൊഴിലാളികള്‍ക്ക് റെസിഡന്‍സി മാറ്റുന്നതിന് അനുവാദം നല്‍കാന്‍ ഒരുങ്ങുകയാണ് പബ്ലിക് അതോരിറ്റി ഫോര്‍ മാന്‍പവര്‍. നിര്‍ദ്ദേശം പരിഗണിച്ചു വരികയാണെന്ന് പാം പ്രൊട്ടക്ഷന്‍ സെക്ടര്‍ അഫയേഴ്‌സ് ആക്ടിങ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ ഫഹദ് മുറാദ് അറിയിച്ചു. തൊഴില്‍ കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജീവനക്കാര്‍ക്ക് സ്‌പോണ്‍സറുടെ അനുവാദം ഇല്ലാതെ തന്നെ വീസ മാറാന്‍ കഴിയും. തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങള്‍ സംരക്ഷിക്കുതിനാണ് പുതിയ നിയമത്തിലൂടെ ശ്രമിക്കുതെന്നും ഫഹദ് മുറാദ് അറിയിച്ചു. നിയമം പ്രാബല്യത്തില്‍ എത്തിയാന്‍ നിരവധി പ്രവാസികള്‍ക്കാണ് പ്രയോജനം ചെയ്യുക. രാജ്യത്തെ നിയമ പ്രകാരം തൊഴില്‍ ഉടമ നല്‍കുന്ന ക്ലീയറന്‍സ് ഇല്ലാതെ മറ്റൊരു സ്ഥാപനത്തില്‍ ജോലിക്കായി പ്രവേശിക്കാന്‍ കഴിയില്ല. സ്‌പോസറുടെ അനുമതിയില്ലാതെ വീസ മാറ്റാനും കഴിയില്ല. തൊഴില്‍ മേഖലയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് പബ്ലിക് അതോരിറ്റി ഫോര്‍ മാന്‍പവര്‍ പുതിയ നിയമത്തിനുള്ള വഴി തേടുന്നത്. തൊഴില്‍ നിയമങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമത്തിന് സാധുത തേടുന്നത്.