ഗാസയില്‍ വീണ്ടും കൂട്ടക്കുടിയൊഴിപ്പിക്കല്‍.വടക്കാന്‍ ഗാസയിലും തെക്കന്‍ ഗാസയിലും ആണ് ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ഇസ്രയേല്‍ ആക്രമണത്തില്‍ 91 പേര്‍ കൂടി കൊല്ലപ്പെട്ടെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.
വടക്കന്‍ ഗാസയില്‍ ബെയ്ത്ത് ലഹിയ,ബെയ്ത്ത് ഹനൗന്‍,ഗാസസിറ്റി,ഖാന്‍ യൂനിസ് എന്നിവടങ്ങളിലാണ് ഇസ്രയേല്‍ സൈന്യം ഒഴിഞ്ഞുപോകുന്നതിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.വിമാനങ്ങള്‍ നിന്നാണ് ജനവാസ മേഖലകളില്‍ ഒഴിഞ്ഞുപോകലിന് നിര്‍ദ്ദേശം നല്‍കുന്ന ലഘുലേഖകള്‍ വിതരണം ചെയ്തത്.വെടിനിര്‍ത്തിലിന് ശേഷം സ്വദേശങ്ങളിലേക്ക് തിരികെ എത്തിയവരെയാണ് വീണ്ടും ഇസ്രയേല്‍ സൈന്യം ഒഴിപ്പിക്കുന്നത്.യുദ്ധം ഗാസമുനമ്പിലാകെ വീണ്ടും വ്യാപിപ്പിക്കുകയാണ് ഇസ്രയേല്‍ പ്രതിരോധ സേന.വ്യോമാക്രമണത്തിന് ഒപ്പം കരയുദ്ധവും കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്.ബെയ്ത്ത് ലെഹിയ അടക്കമുള്ള ജനവാസമേഖലകളില്‍ ടാങ്കുകള്‍ എത്തിച്ച് ആക്രമണം ആറംഭിച്ചിരിക്കുകയാണ് സൈന്യം.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇസ്രയേല്‍ ഗാസയില്‍ വീണ്ടും ആക്രമണം ആരംഭിച്ചത്.ഇതുവരെ അറുനൂറിലധികംപേരാണ് കൊല്ലപ്പെട്ടത്.ഇതില്‍ പകുതിയിലധികവും സ്ത്രീകളും കുട്ടികളും ആണെന്നാണ് ഗാസ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.വെടിനിര്‍ത്തല്‍ നീട്ടുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് ഇതുവരെ ഫലപ്രാപ്തിയിലേക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല.അമേരിക്കയുടെ പൂര്‍ണ്ണപിന്തുണയോട് കൂടിയാണ് ഗാസയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം പുനരാരംഭിച്ചിരിക്കുന്നത്.