കെട്ടിടത്തില്‍ നിന്നും താഴെ വീണ് സൗദി ഫുട്‌ബോള്‍ താരം ഫഹദ് അല്‍ മുവല്ലാദിന് ഗുരുതര പരുക്ക്. ദുബൈയിലെ ഫ്‌ളാറ്റില്‍ നിന്നും ആണ് താരം താഴെ വീണത്. താരം തീവ്രപരിചരണവിഭാഗത്തില്‍ ആണ് ദുബൈ പൊലീസ് അറിയിച്ചു.
അവധിക്കാലം ആഘോഷിക്കാന്‍ ദുബൈയില്‍ എത്തിയ ഫഹദ് അല്‍ മുവല്ലാദ് താമസിച്ചിരുന്ന ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നും താഴേ്ക്ക് വീഴുകയായിരുന്നു. സെപ്റ്റംബര്‍ പന്ത്രിണ്ടിന് പുലര്‍ച്ചെയാണ് അപകടം.സ്വകാര്യവസതിയുടെ രണ്ടാം നിലയില്‍ നിന്നും താഴേയ്ക്ക് വീണ ഫഹദ് അല്‍ മുവല്ലാദിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അബദ്ധത്തില്‍ രണ്ടാം നിലയില്‍ നിന്നും താഴേയ്ക്ക് വീണു എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടത് എന്ന് ദുബൈ പൊലീസ് അറിയിച്ചു. നിലവില്‍ ദുബൈ ഹോസ്പിറ്റലില്‍ തീവ്രപരിചരണവിഭാഗത്തിലാണ് ഫഹദിന് ചികിത്സ നല്‍കുന്നത്.
ഫഹദിന്റെ നില സൂക്ഷമമായി നിരീക്ഷിച്ച് വരികയാണെന്നും ദുബൈ പൊലീസ് അറിയിച്ചു.സൗദി പ്രോ ലീഗ് ടീമായ അല്‍ ഷബാബിന്റെ ക്യാപ്റ്റനും സൗദി ദേശീയ ടീം അംഗവും ആണ് ഫഹദ് അല്‍ മുവല്ലാദ്.സൗദിക്ക് വേണ്ടി പതിനേഴ് ഗോളുകള്‍ ഫഹദ് നേടിയിട്ടുണ്ട്. അല്‍ഇത്തിഹാദ് ക്ലബിലൂടെയാണ് ഫഹദ് അല്‍ മുവല്ലാദ് കരിയര്‍ ആരംഭിച്ചത്.