Sunday, December 22, 2024
HomeNewsKeralaകേന്ദ്ര സേനയെ ഇറക്കിയാലും സമരവുമായി മുന്നോട്ടുപോകും: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോ

കേന്ദ്ര സേനയെ ഇറക്കിയാലും സമരവുമായി മുന്നോട്ടുപോകും: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോ

ഗവർണറെ രൂക്ഷമായി വിമർശിച്ച് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ. കൊല്ലത്തെ പ്രതിഷേധത്തിൽ ഗവര്‍ണര്‍ ഇടപെട്ടത് മാനസിക വിഭ്രാന്തിയുള്ള ആളെപോലെയെന്നും അക്രമ സംഭവങ്ങള്‍ അരങ്ങേറുകയെന്ന രീതിയോടെയാണ് ഗവര്‍ണര്‍ നീങ്ങിയതെന്നും ആര്‍ഷോ ആരോപിച്ചു.

ഗവര്‍ണറുടേത് ജനാധിപത്യ സമൂഹത്തെ അപമാനിക്കുന്ന തീരുമാനമാണ്. ജനാധിപത്യ സമരങ്ങളോട് അദ്ദേഹത്തിനു പുച്ഛമാണെന്നും ആർഷോ കുറ്റപെടുത്തി. എങ്ങനെയും അക്രമസംഭവങ്ങള്‍ അരങ്ങേറുക എന്ന നിലയ്ക്ക് നടത്തുന്ന പൊറാട്ടുനാടകമാണിത്. ഗവര്‍ണര്‍ക്കെതിരായ സമരം ശക്തമായി തുടര്‍ന്നുപോകും. ഗവര്‍ണര്‍ അധികാരം ദുര്‍വിനിയോഗം ചെയ്ത് പോലീസിനെ ഭീഷണിപ്പെടുകയാണ്. പ്രോട്ടോക്കോള്‍ ലംഘിച്ചാണ് അദ്ദേഹം പുറത്തിറങ്ങിയത്. തന്നെ ആക്രമിച്ചുവെന്ന് ഗവര്‍ണര്‍ നുണപറയുകയാണ് എന്നും ആർഷോ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

സമാധാന സമരത്തെ അക്രമമാക്കാന്‍ അദ്ദേഹം ശ്രമിക്കുന്നു. ഗവര്‍ണര്‍ എല്ലാ സാധ്യതകളും ഉപയോഗിക്കട്ടെ. കേന്ദ്ര സേനയെ ഇറക്കി അടിച്ചമര്‍ത്തിയാലും സമരവുമായി മുന്നോട്ടുപോകുമെന്നും ആർഷോ പറഞ്ഞു. പ്രതിഷേധാക്കാര്‍ക്കെതിരെ 124 ചുമത്തിയത്തില്‍ ഞങ്ങള്‍ക്ക് വലിയ വിമര്‍ശനം ഉണ്ട്. അത് ചുമത്തേണ്ട ഒരു സാഹചര്യവും ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ ഇടപെടലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആര്‍ഷോ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments