റിയാദ്: കേരളത്തിലേയ്ക്ക് സര്‍വീസ് വര്‍ദ്ധിപ്പിച്ച് റിയാദ് ആസ്ഥാനമായ ഫ്‌ളൈനാസ്. ആഴ്ചയില്‍ നാല് സര്‍വീസില്‍ നിന്ന് ആറ് സര്‍വീസായാണ് വര്‍ദ്ധിപ്പിച്ചത്. ഉംറ തീര്‍ത്ഥാടകര്‍ക്ക് ഏറെ സഹായകരമാകുന്ന സര്‍വീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്‌ളൈനാസ് വിമാനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ച സാഹചര്യത്തിലാണ് കേരളത്തിലേയ്ക്ക് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. ഇനി മുതല്‍ കേരളത്തിലേയ്ക്ക് ആഴ്ചയില്‍ ആറ് സര്‍വീസുകള്‍ ഉണ്ടാകും. മുന്‍പ് നാല് സര്‍വീസുകളാണ് കോഴിക്കോട്- റിയാദ് സെക്ടറില്‍ ഉണ്ടായിരുന്നത്. വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളിലായിരിക്കും സര്‍വീസ്. വിമാന ടിക്കറ്റ്, തവണ വ്യവസ്ഥയില്‍ അടയ്ക്കാനുള്ള സേവനമുള്ളതിനാല്‍ ഉംറ തീര്‍ത്ഥാടകര്‍ക്ക് ഏറെ പ്രയോജനകരമായിരിക്കും. ഈ സൗകര്യം കഴിഞ്ഞ സെപ്റ്റംബര്‍ മുതലാണ് പ്രാബല്യത്തിലായത്. പലിശയില്ലാതെ നാല് തവണകളായി പണമടയ്ക്കാനാണ് കമ്പനി യാത്രക്കാര്‍ക്ക് സൗകര്യം ഒരുക്കിയിരിക്കുന്നത്. പുതിയ സര്‍വീസ് റിയാദില്‍ നിന്ന് രാത്രി 12.40ന് പുറപ്പെട്ട് കരിപ്പൂരില്‍ രാവിലെ 8.20ന് എത്തിച്ചേരും. കോഴിക്കോട് നിന്ന് രാവിലെ 9.10ന് പുറപ്പെട്ട് സൗദി പ്രാദേശിക സമയം 11.45ന് റിയാദിലെത്തും. ആഭ്യന്തര അന്താരാഷ്ട്ര സെക്ടറുകളിലായി 70ലേറെ നഗരങ്ങളിലേയ്ക്ക് 1500ല്‍ അധികം സര്‍വീസുകളാണ് ഫ്‌ളൈനാസ് നടത്തുന്നത്. 2030ഓടെ സര്‍വീസ് നടത്തുന്ന നഗരങ്ങളുടെ എണ്ണം 165 ആയി ഉയര്‍ത്താനുള്ള പദ്ധതിയാണ് കമ്പനിയാണ് ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ഹജ്ജ് സീസണില്‍ ഒരു ലക്ഷത്തോളം തീര്‍ത്ഥാടകരാണ് യാത്രക്കായി ഫ്‌ളൈനാസ് തെരഞ്ഞെടുത്തത്.