കാസര്‍കോഡ് ട്രെയിനിന് നേര്‍ക്ക് കല്ലേറ്. കാസര്‍കോടിനും ഉപ്പളയ്ക്കും ഇടയില്‍വെച്ചാണ് നേത്രാവതി എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്. ഇന്നലെ രാത്രി 8.45 ന് ആണ് സംഭവം. ആക്രമണത്തില്‍ എസ് 2 കോച്ചിന്‍റെ ഒരു ചില്ല് തകര്‍ന്നു. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. മംഗളൂരുവിൽ നിന്നെത്തിയ റെയിൽവേ സംരക്ഷണ സേനയും കുമ്പള പൊലീസും പരിശോധന നടത്തി.
സംസ്ഥാനത്ത് കുറച്ച് നാളുകളായി ട്രെയിനിന് നേരെ സമാനരീതിയിലുള്ള ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ മാസം ഇരുപത്തിനാലിന് ഏറനാട് എക്‌സ്‌പ്രസിന് നേരെ കല്ലേറുണ്ടായിരുന്നു. ആഗസ്റ്റ് പതിനാറിന് കണ്ണൂരിൽ വന്ദേഭാരത് എക്സ്‌പ്രസിന് നേരെയും ആക്രമണമുണ്ടായി.