സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ വര്‍ധനവരുത്തുന്നതുമായി ബന്ധപ്പെട്ട യോഗത്തിൽ തീരുമാനമായില്ല. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമീഷന്‍ ചെയർമാൻ ടി.കെ ജോസ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. റഗുലേറ്ററി കമ്മീഷൻ യോഗത്തിനിടെ ഒരംഗത്തിന് ആരോഗ്യ പ്രശ്‌നമുണ്ടായി. ഇതോടെ ഈയാഴ്ച തന്നെ അടുത്ത യോഗം ചേരുന്നത് വരെ പഴയ നിരക്ക് തുടരാൻ തീരുമാനിക്കുകയായിരുന്നു. നിരക്ക് വര്‍ധന ആകാമെന്നാണ് മുഖ്യമന്ത്രി കമ്മീഷനെ അറിയിച്ചത്.
നിലവിലുള്ള നിരക്ക് ഇന്ന് അവസാനിക്കുമെന്നും നാളെ മുതൽ വർദ്ധനവ് ഉണ്ടാകുമെന്നും ആയിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ ഏപ്രിലിൽ താരിഫ് വർധന പ്രാബല്യത്തിൽ വരേണ്ടതായിരുന്നു. എന്നാൽ, പല കാര്യങ്ങൾ കൊണ്ട് റഗുലേറ്ററി കമീഷന്‍ നീട്ടി വെക്കുകയായിരുന്നു.
യൂണിറ്റിന് ശരാശരി 41 പൈസ കൂട്ടണമെന്നാണ് കെഎസ്ഇബി ആവശ്യം. പഴയ നിരക്ക് എന്ന് വരെ നീട്ടി എന്ന് ഉത്തരവ് ഇറക്കിയിട്ടില്ല.