മണിപ്പൂരിലെ കൊടും ക്രൂരതകൾ ഒന്നൊന്നായി പുറത്ത്. 5 കാരിയെ നഗ്‌നയാക്കി തീ കൊളുത്തി കൊന്നു. മെയ് 7നാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. തോബാലിലാണ് സംഭവം നടന്നത്. രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് വിധേയമാക്കി കൊലപ്പെടുത്തിയെന്നാണ് പുറത്തു വരുന്ന മറ്റൊരു റിപ്പോർട്ട്. കാങ്പൊക്പിയില്‍ നിന്നുള്ള രണ്ട് യുവതികളാണ് അതിക്രമത്തിന് ഇരയായത്. ജോലിസ്ഥലത്തുനിന്ന് പിടിച്ചിറക്കിയായിരുന്നു അക്രമം. അതേ ദിവസം തന്നെയാണ് രണ്ടു യുവതികള്‍ ക്രൂരമായി കൊല്ലപ്പെട്ടതെന്നുമാണ് പുറത്തുവരുന്ന വിവരം.
അതേസമയം, മണിപ്പൂരില്‍ കുക്കി യുവതികളെ നഗ്‌നരാക്കി നടത്തിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ ആകെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം അഞ്ചായി. നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട നാല് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.