യുഎഇ ആതിഥേയത്വം വഹിക്കുന്ന കാലാവസ്ഥ ഉച്ചകോടിയ്ക്ക് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പങ്കെടുക്കില്ലെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ യുഎസ് പ്രതിനിധി കോപ് 28ന് എത്തുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. വ്യാഴാഴ്ച ആരംഭിക്കുന്ന ഉച്ചകോടിയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ണ്ണമായി. വരും ദിവസങ്ങളില്‍ ലോകനേതാക്കള്‍ യുഎഇയിലേയ്ക്ക് എത്തിത്തുടങ്ങും.
വൈറ്റ് ഹൗസ് പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാനായി എത്തില്ല.
കോപ് 28 നടക്കുന്ന നവംബര്‍ 30 മുതല്‍ ഡിസംബര്‍ 12 വരെയുള്ള ബൈഡന്റെ ഷെഡ്യൂളില്‍ യുഎഇ സന്ദര്‍ശനമില്ലെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചത്. കൊളറാഡോ, അംഗോള സന്ദര്‍ശനമാണ് ബൈഡന്റെ ഷെഡ്യൂളില്‍ ഉള്ളത്. വൈസ് പ്രസിഡന്റ് കമലാ ഹാരിസും കോപ് 28ന് എത്തില്ലെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ യുഎസ് പ്രതിനിധി ആരെങ്കിലും പങ്കെടുക്കുമോ എന്ന് വ്യക്തമാക്കിയിട്ടില്ല. യുഎസ് കാലാവസ്ഥ പ്രതിനിധിയും മുന്‍ സ്റ്റേറ്റ് സെക്രട്ടറിയുമായ ജോണ്‍ കെറി എത്തുമെന്നും സൂചനയുണ്ട്. ഈജിപ്റ്റില്‍ നടന്ന കോപ് 27ല്‍ ബൈഡന്‍ പങ്കെടുത്തിരുന്നു.
ഇലക്ട്രിക് കാറുകള്‍ക്ക് ഇന്‍സന്റീവ് നല്‍കുന്നതും ഹരിത സമ്പദ് വ്യവസ്ഥയ്ക്കായി കോടിക്കണക്കിന് ഡോളര്‍ നിക്ഷേപിച്ചതും ഉള്‍പ്പെടെയുള്ള സുപ്രധാന തീരുമാനങ്ങള്‍ ബൈഡന്‍ കൈക്കൊണ്ടിരുന്നു. വ്യാഴാഴ്ച ആരംഭിക്കുന്ന കോപ് 28നുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ദുബൈ എക്‌സ്‌പോ സിറ്റിയിലാണ് ആഗോള ഉച്ചകോടി നടക്കുന്നത്. വരും ദിവസങ്ങളില്‍ ലോക നേതാക്കളെല്ലാം ഫ്രാന്‍സിസ് മാര്‍പ്പാപ്പയും ചാള്‍സ് രാജാവും ഉള്‍പ്പെടെയുള്ളവര്‍ യുഎഇയില്‍ എത്തിച്ചേരും