ഈ വർഷം ഒക്ടോബറിൽ ആരംഭിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ സെപ്റ്റംബർ മൂന്നിന് പ്രഖ്യാപിക്കും. 15 അംഗ താൽക്കാലിക സ്ക്വാഡുകളെ പ്രഖ്യാപിക്കുന്നതിന് സെപ്റ്റംബർ 5 വരെ സമയപരിധിയുണ്ട്. എന്നാൽ രണ്ടുദിവസം മുൻപ് ടീം പ്രഖ്യാപിക്കുമെന്ന് ബിസിസിഐ സൂചിപ്പിച്ചു.
നിലവില്‍ ഏഷ്യാകപ്പിലേക്ക് പരിഗണിച്ച ടീം തന്നെ തുടരാനാണ് കൂടുതല്‍ സാധ്യത.
അങ്ങനെ വന്നാല്‍ സഞ്ജുവിന്റെ ലോകകപ്പ് ടീം പ്രവേശനം സ്വപ്‌നം മാത്രമാവും. ഏഷ്യാകപ്പിലേക്ക് സ്റ്റാന്‍ഡ് ബൈ ആയാണ് താരത്തെ
പരിഗണിച്ചിട്ടുള്ളത്. അത്‌കൊണ്ട് തന്നെ കെ.എല്‍ രാഹുലും, ഇഷന്‍ കിഷനും തന്നെയാണ് ആദ്യ രണ്ട് വിക്കറ്റ് കീപ്പിംഗ് ഓപ്ഷന്‍.
അതല്ലാതെ ബാറ്റ്‌സ്മാനായി മാത്രം സഞ്ജുവിനെ പരിഗണിക്കാനുള്ള സാധ്യത കുറവാണ്.
ഏഷ്യാ കപ്പിനായി 17 അംഗ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.കെ.എൽ.രാഹുലിന് ബദൽ എന്ന നിലയിലാണ് ഏഷ്യാകപ്പിൽ സഞ്ജുവിനെ ടീമിൽ റിസർവ് താരമായി ഉൾപ്പെടുത്തിയത്. ഏഷ്യാകപ്പിൽ ആദ്യരണ്ട് മത്സരങ്ങളിൽ രാഹുൽ കളിക്കില്ലെന്ന് ബിസിസിഐ അറിയിച്ചു. രാഹുലിന് 100 ശതമാനം ഫിറ്റ്നസ് വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല. ഇതോടെ ഏഷ്യാകപ്പിൽ സഞ്ജു കളിക്കാൻ ഇറങ്ങിയേക്കും. രാഹുലിന്റെ ഫിറ്റ്നസും മറ്റും പരിഗണിച്ചായിരിക്കും സഞ്ജു ലോകകപ്പ് ടീമിൽ ഇടം പിടിക്കുക