ദുബൈയിലെ ക്ലോക്ക് ടവര്‍ നവീകരണം പൂര്‍ത്തിയായെന്ന് മുന്‍സിപ്പാലിറ്റി അറിയിച്ചു. പത്ത് ദശലക്ഷം ദിര്‍ഹം ചിലവിലാണ് ക്ലോക്ക് ടവര്‍ നവീകരിച്ചത്. രൂപത്തില്‍ മാറ്റം വരുത്താതെയാണ് നവീകരണം. ദുബൈ നഗരത്തിലെ പ്രധാന ലാന്‍ഡ് മാര്‍ക്കുകള്‍ എല്ലാം നവീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ക്ലോക്ക് ടവറും മുന്‍സിപ്പാലിറ്റി നവീകരിച്ചത്.
1963-ല്‍ നിര്‍മ്മിച്ച ക്ലോക്ക് ടവര്‍ ദുബൈയിലെ ചരിത്രപ്രാധാന്യമുള്ള റൗണ്ട് എബൗട്ടാണ്. പ്രധാന തൂണുകളുടെ രൂപത്തില്‍ മാറ്റം വരുത്താതെയാണ് നവീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഈ വര്‍ഷം മെയ് മാസത്തിലാണ് നവീകരണം ആരംഭിച്ചത്. ക്ലോക്ക് ടവറും ചുറ്റുമുള്ള റൗണ്ട് എബൗട്ടും ആണ് നവീകരിച്ചത്. റൗണ്ട് എബൗട്ടില്‍ കൂടുതല്‍ ചെടികള്‍ നട്ടുവളര്‍ത്തി മനോഹരമാക്കി. റൗണ്ട് എബൗട്ടിലെ വാട്ടര്‍ ഫൗണ്ടനും നവീകരിച്ചു. ഫൗണ്ടനിലെ ലൈറ്റുകളിലും മാറ്റം വരുത്തി. ക്ലോക്ക് ടവറിന് ചുറ്റും നിലത്ത് പുതിയ ടൈലുകള്‍ പതിപ്പിച്ചു.
വൈകുന്നേരങ്ങളിലും രാത്രിയിലും കൂടുതല്‍ മനോഹരമാകും വിധത്തിലാണ് ക്ലോക്ക് ടവര്‍ നവീകരിച്ചിരിക്കുന്നത്.