‘ഡോളി ദ ഷീപ്പ്’ എന്ന ആടിനെ സൃഷ്ടിച്ച ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ഇയാൻ വിൽമുട്ട് അന്തരിച്ചു. 79 വയസ്സായിരുന്നു. എഡിൻബർഗ് സർവകലാശാലയാണ് മരണ വിവരം അറിയിച്ചത്. ക്ലോണിംഗിലൂടെ ശസ്തനിയായ ഡോളി എന്ന ചെമ്മരിയാടിനെ സൃഷ്ടിച്ച സംഘത്തിന് നേതൃത്വം നല്‍കിയത് വിൽമുട്ടാണ്. എഡിന്‍ബെര്‍ഗ് സര്‍വകലാശാലയാണ് ഇദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. പാര്‍ക്കിന്‍സണ്‍ രോഗബാധിതനായിരുന്നു ഇദ്ദേഹം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി രോഗബാധിതനായി കഴിയുകയായിരുന്നു ഇയാന്‍ വില്‍മുട്ട്.
ഡോളിയുടെ ജനനം ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടവച്ചു. ജൈവ ധാര്‍മ്മികതയെ ചോദ്യം ചെയ്യുന്നതാണ് ഡോളിയുടെ ജനനമെന്ന് വിമര്‍ശനം ഉയര്‍ന്നു. അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ബില്‍ ക്ലിന്‍റണ്‍ മനുഷ്യ ക്ലോണിംഗ് പരീക്ഷണങ്ങള്‍ക്കുള്ള ഫണ്ട് നല്‍കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുകവരെയുണ്ടായി.
സ്കോട്ട്‌ലൻഡിലെ അനിമൽ സയൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഭ്രൂണ ശാസ്ത്രജ്ഞരായ കീത്ത് കാംബെല്ലിന്‍റെയും ഇയാന്‍ വിൽമുട്ടിന്‍റെയും നീണ്ട ഗവേഷണങ്ങള്‍ക്കൊടുവിലാണ് ഡോളി ജനിച്ചത്. വ്യത്യസ്ത കോശങ്ങളിൽ നിന്ന് വിജയകരമായി ക്ലോൺ ചെയ്ത ആദ്യത്തെ സസ്തനികൾ മേഗൻ, മൊറാഗ് എന്നീ രണ്ട് വളർത്ത് ആടുകളാണ്. എന്നാല്‍, പ്രായപൂർത്തിയായ ഒരു സോമാറ്റിക് സെല്ലിൽ നിന്ന് വിജയകരമായി ക്ലോൺ ചെയ്യപ്പെടുന്ന ആദ്യത്തെ മൃഗമായിരുന്നു ഡോളി എന്ന ആട്. പരീക്ഷണങ്ങള്‍ പിന്നീട് ആദ്യത്തെ ക്ലോൺ ചെയ്തതും ട്രാൻസ്ജെനിക് മൃഗവുമായ പോളി എന്ന ആടിന്‍റെ ജനനത്തിന് കാരണമായി. ഈ പരീക്ഷണങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ചവരില്‍ പ്രധാനിയായിരുന്നു ഇയാന്‍ വില്‍മുട്ട്.