അന്താരാഷ്ട്ര അംഗീകാരങ്ങളുമായി ഖത്തര്‍ എയര്‍വേയ്‌സ്. രണ്ട് ഹ്യൂമന്‍ റിസോഴ്‌സ് ഗ്ലോബല്‍ പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്. ബ്രിട്ടണ്‍ ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ബ്രില്യന്‍സ് അവാര്‍ഡിലാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ നേട്ടം.ആഭ്യന്തര കമ്മ്യൂണിക്കേഷനില്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനുള്ള ഗോള്‍ഡ് അവാര്‍ഡ്, ജീവനക്കാരുടെ ബ്രില്യന്‍സ് അവാര്‍ഡ് എന്നീ വിഭാഗങ്ങളിലാണ് ഖത്തര്‍ എയര്‍വേയ്‌സിന് വീണ്ടും അന്താരാഷ്ട്ര അംഗീകാരം ലഭിച്ചിരിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്റേണല്‍ കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലും മാനവ വിഭവശേഷി വിഭാഗത്തിലും മികവ് പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ക്കുള്ള സുപ്രധാന അംഗീകാരങ്ങളിലൊന്നായാണ് അവാര്‍ഡിനെ പരിഗണിക്കുന്നത്. ആഗോള ബിസിനസ് രംഗത്തെ വിദഗ്ധരുടെയും മാനവവിഭശേഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെയും പാനലാണ് ഫലങ്ങള്‍ നിര്‍ണയിക്കുന്നത്. മികച്ച പ്രവര്‍ത്തനാന്തരീക്ഷം സൃഷ്ടിക്കുന്നതിലും പരിപോഷിപ്പിക്കുന്നതിലും ഖത്തര്‍ എയര്‍വേയ്‌സിന്റെ ശ്രമങ്ങള്‍ക്കും പ്രത്യേക അംഗീകാരം ലഭിച്ചു.
ജീവനക്കാര്‍ക്കായി പീപ്ള്‍ എക്‌സ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരുന്നു. ജീവനക്കാര്‍ക്കാവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായിട്ടാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിപ്പിക്കുന്നത്.