കുവൈത്തില്‍ ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ കടുത്ത
നടപടിക്ക് ഒരുങ്ങി ആഭ്യന്തരമന്ത്രാലയം. ഗുരുതര നിയമലംഘനം നടത്തുന്ന
വിദേശികളെ നാടുകടത്തും എന്നാണ് സൂചന. ഗതാഗതനിയമലംഘകര്‍ക്ക് എതിരെ കര്‍ശനമായ നടപടികള്‍ക്കാണ് കുവൈത്ത്ഭരണകൂടം ഒരുങ്ങുന്നത്. ഗുരുതര നിയമലംഘനം നടത്തുന്നവരെ നാടുകടത്തും എന്ന സൂചനയാണ് പുതിയ നടപടിക്രമങ്ങള്‍ വ്യക്തമാക്കുന്നത്. നിയമലംഘകരായ വിദേശികളെ സ്വദേശങ്ങളിലേക്ക് തിരികെ അയക്കുന്നതിനുള്ള ചിലവ് സ്‌പോണ്‍സര്‍ വഹിക്കണം എന്ന വ്യവസ്ഥ നിലവില്‍ വന്നേക്കും. വിദേശതൊഴിലാളിയുടെ
നിയമലംഘന പിഴയും സ്ഥാപന ഉടമ അടയ്‌ക്കേണ്ടിവരും.
ഇതിന് ആഭ്യന്തരമന്ത്രാലയം തുടക്കമിട്ടിട്ടുണ്ട്. കുവൈത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് റിസര്‍ച്ച് സെന്റര്‍, വിദ്യാഭ്യാസ മന്ത്രാലയം ,കുവൈത്ത് യൂണിവേഴ്‌സിറ്റി ,ഉന്നത വിദ്യാഭ്യാസ കാര്യാലയം എന്നീ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പണം അടയ്ക്കണം എന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രാലയം നോട്ടീസ് നല്‍കി. ഓരോ സ്ഥാപനത്തിലേയും തൊഴിലാളികള്‍ നടത്തിയ നിയമലംഘനപ്പിഴകളും നാടുകടത്തുന്നതിനുള്ള ചിലവും അടയ്ക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.ഇത് ക്രമേണ രാജ്യത്തെ മറ്റ് സ്ഥാപനങ്ങള്‍ക്കും ബാധകമാകും എന്നാണ് വിവരം