വാഹനം ഓടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ പിടികൂടാന്‍ സ്മാര്‍ട്ട് നിരീക്ഷണ സംവിധാനം ഒരുക്കി അജ്മാന്‍ പൊലീസ്. അത്യാധുനിക റഡാറുകള്‍ ആണ് അജ്മാനിലെ നിരത്തുകളില്‍ നിയമലംഘകരെ പിടികൂടുകം.
ഡ്രൈവിംഗിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന സ്മാര്‍ട്ട് മോണിറ്ററിംഗ് സിസ്റ്റം അജ്മാന്‍ നിരത്തുകളില്‍ ഒക്ടോബര്‍ ഒന്നിന് പ്രവര്‍ത്തനം ആരംഭിക്കും എന്നാണ് പൊലീസിന്റെ അറിയിപ്പ്. മൊബൈല്‍ ഫോണ്‍ ഉപയോഗം അടക്കം ഡ്രൈംവിഗിലെ ശ്രദ്ധമാറുന്ന മറ്റ് നിയമലംഘങ്ങനങ്ങളും റഡാറില്‍ കുടുങ്ങും.
വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് നാനൂറ് ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റും ആണ് ശിക്ഷ.സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍ക്കും നാനൂറ് ദിര്‍ഹം പിഴ ലഭിക്കും. പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കിലും ഡ്രൈവര്‍ക്ക് നാനൂറ് ദിര്‍ഹം പിഴ ലഭിക്കും.