ഇന്ത്യന്‍ രൂപയും ഗള്‍ഫ് കറന്‍സികളുമായുള്ള വിനിമയ നിരക്കില്‍ വീണ്ടും വര്‍ദ്ധന.യുഎഇ ദിര്‍ഹത്തിന്റെ വിനിമയ നിരക്ക് 22 രുപ തൊണ്ണൂറ് പൈസയായി വര്‍ദ്ധിച്ചു.അതെസമയം യുഎഇയില്‍ സ്വര്‍ണ്ണവിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി.
അമേരിക്ക പ്രസിഡന്റായി റിപബ്ലിക്കന്‍ നേതാവ് ഡൊണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഡോളര്‍ കൂടുതല്‍ കരുത്താര്‍ജിച്ചതാണ് ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്ക് വര്‍ദ്ധിക്കാന്‍ കാരണം.84.31 ലേക്കാണ് ഡോളറിന് എതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇന്ന് ഇടിഞ്ഞത്.ഇതെ തുടര്‍ന്നാണ് ദിര്‍ഹം-രൂപ വിനിമയ 22.90 ആയി ഉയര്‍ന്നത്.ആയിരം രൂപ ലഭിക്കുന്നതിന് 43 ദിര്‍ഹം അറുപത്തിയാറ് ഫില്‍സ് നല്‍കിയാല്‍ മതിയാകും.കഴിഞ്ഞ ഏതാനും മാസങ്ങളായി ദിര്‍ഹം രൂപ വിനിമയ നിരക്ക് വര്‍ദ്ധിച്ച് വരികയാണ്.
ശമ്പളസമയത്ത് നാട്ടിലേക്ക് അയക്കുന്ന പണത്തിന് ഉയര്‍ന്ന നിരക്ക് ലഭിക്കുന്നത് പ്രവാസികള്‍ക്ക് അനുഗ്രഹമാകും.ചരിത്രത്തിലെ ഏറ്റവും വലിയ വിനിമയ നിരക്കാണ് ഗള്‍ഫ് കറന്‍സികള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത്.അതെസമയം സ്വര്‍ണ്ണത്തിന്റെ വിലയിലും ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയം പ്രതിഫലിക്കുന്നുണ്ട്. 22 ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില മൂന്ന് ദിര്‍ഹത്തില്‍ താഴേയ്ക്ക് എത്തി.298 ദിര്‍ഹം എഴുപത്തിയഞ്ച് ഫില്‍സ് ആണ് യുഎഇ വിപണിയില്‍ ഇരുപത്തിരണ്ട് ക്യാരറ്റ് സ്വര്‍ണ്ണത്തിന് വില.322 ദിര്‍ഹം എഴുപത്തിയഞ്ച് ഫില്‍സ് ആണ് ഇരുപത്തിനാല് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില.