Thursday, November 21, 2024
HomeUncategorisedഗള്‍ഫ് രാജ്യങ്ങളില്‍ 70 ലക്ഷത്തിലധികം ഇന്ത്യക്കാര്‍: കേന്ദ്രം

ഗള്‍ഫ് രാജ്യങ്ങളില്‍ 70 ലക്ഷത്തിലധികം ഇന്ത്യക്കാര്‍: കേന്ദ്രം


വിദേശഇന്ത്യക്കാരുടെ എണ്ണത്തില്‍ യുഎഇ ഒന്നാം സ്ഥാനത്ത് എന്ന് കേന്ദ്രസര്‍ക്കാര്‍. യുഎഇയില്‍ മുപ്പത്തിയഞ്ച് ലക്ഷത്തിലധികം ഇന്ത്യക്കാര്‍ ഉണ്ടെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍ പാര്‍ലമെന്റിനെ അറിയിച്ചു. അഞ്ച് ഗള്‍ഫ് രാജ്യങ്ങളിലായി എഴുപത് ലക്ഷത്തിലധികം ഇന്ത്യക്കാര്‍ ഉണ്ടെന്നും വി.മുരളീധരന്‍ പാര്‍ലമെന്റില്‍ അറിയിച്ചു.

ലോക്‌സഭയില്‍ ഡി.എം.കെ അംഗ ഡോ.കലാനിധി വീരസ്വാമിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് ഗള്‍ഫിലുള്ള ഇന്ത്യക്കാരുടെ കണക്കുകള്‍ വി മുരളീധരന്‍ അവതരിപ്പിച്ചത്.35.54 ലക്ഷം ഇന്ത്യക്കാരാണ് യുഎഇയില്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 34.19 ലക്ഷം ആയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ യുഎഇയിലേക്ക് ഒരുലക്ഷത്തി മുപ്പത്തിനാലായിരം ഇന്ത്യക്കാര്‍ കൂടി എത്തിയെന്നും കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഏറ്റവും അധികം ഇന്ത്യക്കാര്‍ തൊഴില്‍ തേടി എത്തുന്ന രാജ്യമാണ് യുഎഇ.

യുഎഇയെ കൂടാതെ സൗദി അറേബ്യ കുവൈത്ത് ഖത്തര്‍ ഒമാന്‍ എന്നി രാജ്യങ്ങളിലും ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ തൊഴിലെടുക്കുന്നുണ്ട്. അഞ്ച് ഗള്‍ഫ് രാജ്യങ്ങളിലായി എഴുപത്തിയൊന്‍പത് ലക്ഷത്തി മുപ്പത്തിരണ്ടായിരം ഇന്ത്യക്കാര്‍ ഉണ്ടെന്നും വി.മുരളീധരന്‍ പാര്‍ലമെന്റിനെ അറിയിച്ചു. ഇന്ത്യക്കാര്‍ക്കായി ദുബൈ, റിയാദ്,ജിദ്ദ, ക്വാലാലംപൂര്‍ എന്നിവടങ്ങളില്‍ ഓവര്‍സീസ് ഇന്ത്യന്‍ ഹെല്‍പ് സെന്ററുകള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഇത് കൂടാതെ ഗള്‍ഫ് നാടുകളിലെ നയതന്ത്രകാര്യാലയങ്ങളില്‍ തൊഴിലാളികള്‍ക്ക് മാത്രമായി പ്രത്യേക വിഭാഗത്തെ നിയോഗിച്ചിട്ടുണ്ടെന്നും വി.മുരളീധരന്‍ പാര്‍ലമെന്റിനെ അറിയിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments