നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനം എടുക്കാതെ പിടിച്ചുവെക്കുന്ന ഗവര്‍ണര്‍മാരുടെ നടപടി ഭരണഘടനാ വിരുദ്ധം എന്ന് സുപ്രീംകോടതി.ബില്ലകളില്‍ മൂന്ന് മാസത്തിനുള്ളില്‍ തീരുമാനം എടുക്കണം.ഗവര്‍ണ്ണര്‍ ആര്‍.എന്‍ രവിക്ക് എതിരെ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണ്ണായക വിധി
ഗവര്‍ണ്ണര്‍ക്ക് വീറ്റോ അധികാരം ഭരണഘടന നല്‍കുന്നില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാലയും മനോജ് മിശ്രയും അടങ്ങുന്ന ബഞ്ചിന്റെ വിധി.ഭരണഘടനപ്രകാരം ഒരു ബില്ലില്‍ മൂന്ന് നടപടിക്രമങ്ങളാണ് ഗവര്‍ണ്ണര്‍ക്ക് സ്വീകരിക്കാന്‍ കഴിയുക.ബില്ലിന് അനുമതി നല്‍കുക,അനുമതി നിഷേധിക്കുക,രാഷ്ട്രപതിയുടെ അംഗീകാരത്തിനായി വിടുക എന്നിവയാണ് അവ.ബില്ലില്‍ തീരുമാനം എടുക്കാതെ പിടിച്ചുവെച്ച് വൈകിപ്പിച്ചതിന് ശേഷം പീന്നീട് രാഷ്ട്രപതിക്ക് അയക്കുന്ന നടപടി ഭരണഘടനാ വിരുദ്ധമാണ്.
ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുകയാണെങ്കില്‍ ഒരു മാസത്തിനകം തീരുമാനം എടുക്കണം.ബില്ലുകള്‍ രാഷ്ട്രപതിക്ക് അയക്കുകയാണങ്കിലോ തിരിച്ചയക്കുകയാണെങ്കിലോ മൂന്ന് മാസത്തിനുള്ളില്‍ അത് ഉണ്ടാകണം.തിരച്ചയച്ച ബില്ലുകള്‍ നിയമസഭ വീണ്ടും പാസാക്കി അയച്ചാല്‍ ഒരു മാസത്തിനുള്ളില്‍ ഗവര്‍ണ്ണര്‍ അംഗീകാരം നല്‍കണം എന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.ഗവര്‍ണ്ണര്‍മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്.പത്ത് ബില്ലുകള്‍ തടഞ്ഞുവെച്ച തമിഴ്‌നാട് ഗവര്‍ണ്ണര്‍ ആര്‍.എന്‍ രവിയുടെ നടപടിയെ സുപ്രീംകോടതി വിമര്‍ശിച്ചു.