യുദ്ധക്കെടുതികള്‍ നേരിടുന്ന പലസ്തീനികള്‍ക്ക് കൂടുതല്‍ സഹായം എത്തിച്ച് യുഎഇ.അറുനൂറ് ടണ്ണിലധികം സഹായം ആണ് ഒടുവിലായി യുഎഇ ഗാസയില്‍ എത്തിച്ചത്.നാല്‍പ്പത്തിയേഴ് ട്രക്കുകളിലായി 605 ടണ്‍ സഹായം ആണ് യുഎഇ ഗാസയില്‍ എത്തിച്ചത്.ഈജിപ്തില്‍ നിന്നും റഫാ അതിര്‍ത്തി വഴിയാണ്
്അഞ്ച് വാഹനവ്യൂഹങ്ങളായി ട്രക്കുകള്‍ ഗാസയില്‍ പ്രവേശിച്ചത്.ഭക്ഷ്യവസ്തുക്കള്‍,മരുന്നുകള്‍,കുട്ടികള്‍ക്കുള്ള പോഷകാഹാരം,വസ്ത്രങ്ങള്‍,മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയാണ് യുഎഇ എത്തിച്ച് നല്‍കിയത്.അഭയാര്‍ത്ഥികളാക്കപ്പെട്ടവര്‍ക്ക് താത്കാലിക പാര്‍പ്പിടങ്ങള്‍ ഒരുക്കുന്നതിനുള്ള വസ്തുക്കളും യുഎഇ എത്തിച്ച് നല്‍കി. ഗാസയില്‍ പതിനഞ്ച് ലക്ഷത്തിലധികം പേരാണ് അഭയാര്‍ത്ഥികളാക്കപ്പെട്ടത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഗാസ യുദ്ധം ആരംഭിച്ചഘട്ടം മുതല്‍ തന്നെ യുഎഇ സഹായം എത്തിച്ച് നല്‍കുന്നുണ്ട്.അടുത്തിടെ നടന്ന പോളിയോ വാക്‌സിന്‍ വിതരണത്തിലും നിര്‍ണ്ണായക പങ്ക് വഹിച്ചത് യുഎഇ ആണ്.ഇസ്രയേല്‍ തടസപ്പെടുന്നതത് മൂലം ഗാസയില്‍ മാനൂഷിക സഹായം എത്തിക്കുന്നതിന് കഴിയുന്നില്ലെന്നാണ് സന്നദ്ധപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.ഗാസയുടെ വിവിധ മേഖലകളില്‍ ഇസ്രയേല്‍ സൈന്യം ഇപ്പോഴും ശക്തമായ ആക്രമണം തുടരുകയാണ്.ഗെയ്ത്ത് ലാഹിയയില്‍ ഒരു ബഹുനിലകെട്ടിടത്തില്‍ നടത്തിയ ആക്രമണത്തില്‍ 72 പേര്‍ കൊല്ലപ്പെട്ടെന്ന് ഗാസ മീഡിയ ഓഫീസ് അറിയിച്ചു.