ഗാസയിലും ലബനനിലും രൂക്ഷമായ ആക്രമണം നടത്തി ഇസ്രയേല്‍ സൈന്യം.ഇരുപത്തിയേഴ് പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതിനിടെ ഖത്തറില്‍ നടന്ന ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു.മധ്യഗാസയില്‍ ഇസ്രയേല്‍ നടത്ത വ്യോമാക്രമണങ്ങളില്‍ പതിനേഴ് പലസ്തീനികള്‍ ആണ് കൊല്ലപ്പെട്ടത്. എട്ട് കുട്ടികളും നാല് സ്ത്രീകളും അടക്കം ആണ് പതിനേഴ് പേര്‍ കൊല്ലപ്പെട്ടത്.
മരിച്ചവരില്‍ ഭൂരിഭാഗം പേരും ഒരെ കുടുംബത്തിലെ അംഗങ്ങള്‍ ആണെന്നും ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.ഉറങ്ങിക്കിടക്കുമ്പോള്‍ മൂന്ന് മിസൈലുകള്‍ വന്ന് പതിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട ദക്ഷിണ ലബനനില്‍ ഹിസ്ബുള്ളയെ ലക്ഷ്യമട്ട് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ പത്ത് പേരാണ് കൊല്ലപ്പെട്ടത്. രണ്ട് കുട്ടികളും കൊല്ലപ്പെട്ടു. അഞ്ത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
അതെസമയം ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടന്നു വന്ന ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചു. ഓഗസ്റ്റ് പതിനഞ്ചിന് ആണ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്.