സ്വതന്ത്രപലസ്തീന്‍ രാഷ്ട്രം നിലവില്‍ വരാതെ യുദ്ധാനന്തര ഗാസ പദ്ധതിയുമായി സഹകരിക്കില്ലെന്ന് യുഎഇ.പലസ്തീന്‍ ജനതയുടെയും മേഖലയുടെയും താത്പര്യം മുന്‍നിര്‍ത്തിയാണ് തീരുമാനം എന്ന് യുഎഇ അറിയിച്ചു.
യുദ്ധാനന്തരഗാസയുടെ നിയന്ത്രണവും അധികാരവും ആര് നിര്‍വഹിക്കും എന്ന ചോദ്യവും ചര്‍ച്ചകളും ആണ് ഇസ്രയേലും ഇസ്രയേല്‍ അനുകൂല രാഷ്ട്രങ്ങളും മുന്നോട്ട് വെച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ആണ് യുഎഇ വിഷയത്തില്‍ നിലപാടറിയിക്കുന്നത്. വിഷയത്തില്‍ അറബ് രാഷ്ട്രങ്ങള്‍ നിലപാട് വ്യക്തമാക്കണം എന്നും ഇസ്രയേല്‍ അനുകൂല രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.ദ്വരാഷ്ട്രപരിഹാരം എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് യുഎഇ. സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം നിലവില്‍ വരാതെ യുദ്ധാനന്തര ഗാസ പദ്ധതിയുമായി സഹകരിക്കാന്‍ യുഎഇയ്ക്ക് സാധ്യിക്കില്ലെന്ന് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.
പലസ്തീന്‍ രാഷ്ട്രം യഥാര്‍ത്ഥ്യാമക്കാതെ ഗാസ പദ്ധതിയില്‍ ഇടപെടാന്‍ കഴിയില്ലെന്നും ഷെയ്ഖ് അബ്ദുള്ള വ്യക്തമാക്കി.ദ്വിരാഷ്ട്ര പരിഹാരം ഉണ്ടാകുന്നില്ലെങ്കില്‍ മേഖലയില്‍ ദീര്‍ഘകാല സുരക്ഷയുണ്ടാകില്ലെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നയതന്ത്ര ഉപദേഷ്ടാവ് അന്‍വര്‍ ഗര്‍ഗാഷും രംഗത്ത് എത്തി.