ഗാസ മുനമ്പില്‍ യുഎഇ ആരംഭിച്ച ഫില്‍ഡ് ആശുപത്രിയില്‍ രോഗികളെ ചികിത്സിച്ച് തുടങ്ങി. രണ്ട് പലസ്തീന്‍ സ്വദേശികളാണ് ആദ്യ രോഗികള്‍.നൂറ്റിയമ്പത് പേരെ കിടത്തി ചികിത്സിക്കുന്നതിനുളള സൗകര്യം ആണ് ഫീല്‍ഡ് ആശുപത്രിയില്‍ ഉള്ളത്. ഗാസ മുനമ്പില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ പരുക്കേറ്റ പതിനേഴ് വയസുകാരന്‍ ആണ് യുഎഇ ആരംഭിച്ച ഫീല്‍ഡ് ആശുപത്രിയില്‍ ആദ്യം എത്തിയത്.
കണങ്കാലിനും കാല്‍മുട്ടിനും ഗുരുതരമായി പരുക്കേറ്റ പതിനേഴ് വയസുകാരന ഗാസയിലെ തന്നെ അബു യൂസഫ് ആശുപത്രിയില്‍ നിന്നാണ് ഇമാറാത്തി ഫീല്‍ഡ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇസ്രയേല്‍ ആക്രമണത്തില്‍ വിലയ കോണ്‍ക്രീറ്റ് പാളി ശരീരത്തിലേക്ക് വീണാണ് അബ്ദുള്‍ കരീം എന്ന പതിനേഴുകാരന് പരുക്കേറ്റത്. ഗാസയിലെ യൂറോപ്യന്‍ ഹോസ്പിറ്റലില്‍ നിന്നും ഒരു പതിമൂന്നുകാരനേയും ഇമാറാത്തി ഫീല്‍ഡ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മിസൈല്‍ ആക്രമണത്തില്‍ തുടയില്‍ ഗുരുതരമായി പരുക്കേറ്റ പതിമൂന്നുകാരനേയും വിദഗദ്ധ ചികിത്സയിക്കായിട്ടാണ് ഫീല്‍ഡ് ആശുപത്രിയില്‍ എത്തിച്ചിരിക്കുന്നത്.
150 പേരെ കിടത്തി ചികിത്സിക്കുന്നതിന് സൗകര്യമുള്ള താത്കാലിക ആശുപത്രി ആണ് യുഎഇ ഗാസയില്‍ ആരംഭിച്ചിരിക്കുന്നത്. ശസ്ത്രക്രിയാ സൗകര്യങ്ങള്‍ അടക്കം ഏറ്റവും ആധുനിക ചികിത്സാ സൗകര്യങ്ങളും ഉപകരണങ്ങളും ആണ് ആശുപത്രിയില്‍ ഉള്ളത്.വിദഗദ്ധരായ ഇമാറാത്തി ആരോഗ്യപ്രവര്‍ത്തകരുടെ സംഘം ആണ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നത്.