യുദ്ധാനന്തരം ഗാസ മുനമ്പ് ഇസ്രയേല്‍ അമേരിക്കയ്ക്ക് കൈമാറും എന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.പലസ്തീനികളെ പുനരധിവസിപ്പിക്കും എന്നും ട്രംപ് പറഞ്ഞു.ഗാസ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി മാര്‍ക്കോ റുബിയോ ഈ മാസം അറബ് രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കും.
ഗാസയില്‍ നിന്നും പലസ്തീനികളെ കുടിയിറക്കും എന്ന ഡൊണള്‍ഡ് ട്രംപിന്റെ നിലപാട് മയപ്പെടുത്തി വൈറ്റ് ഹൗസ് രംഗത്ത് എത്തിയതിന് ശേഷവും വിവാദപ്രസ്താവന ആവര്‍ത്തിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ്.യുദ്ധം തീരുമ്പോള്‍ ഗാസ അമേരിക്കയ്ക്ക് ഇസ്രയേല്‍ നല്‍കും എന്നാണ് ട്രംപ് പറയുന്നത്.ഗാസയിലേക്ക് അമേരിക്കന്‍ സൈന്യത്തെ അയക്കേണ്ടിവരില്ലെന്നും ട്രംപ് പറഞ്ഞു.പലസ്തീനികളെ പുനരധിവസിക്കിപ്പിക്കും എന്നും ട്രംപ് ആവര്‍ത്തിച്ചു.
ഗാസയുടെ പുന്‍നിര്‍മ്മാണം നടത്തുമ്പോള്‍ പലസ്തീനികള്‍ മറ്റ് എവിടെ എങ്കിലും താമസിക്കണം എന്ന് അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി മാര്‍ക്കോ റുബിയോയും വ്യക്തമാക്കി.എന്നാല്‍ പുനര്‍നിര്‍മ്മാണത്തിന് ശേഷം പലസ്തീനികള്‍ക്ക് തിരികെ സ്വദേശത്തേക്ക് എത്താന്‍ കഴിയുമോ എന്ന് റുബിയോ വ്യക്തമാക്കിയിട്ടില്ല.ഗാസ വിഷയം ചര്‍ച്ച ചെയ്യുന്നതിന് മാര്‍ക്കോ റുബിയോ ഫെബ്രുവരി പതിനഞ്ച് മുതല്‍ പതിനെട്ട് വരെ പശ്ചിമേഷ്യ സന്ദര്‍ശിക്കും എന്നാണ് റിപ്പോര്‍ട്ട്.യുഎഇ സൗദി അറേബ്യ ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ റൂബിയോ എത്തും.ഇസ്രയേലിലും മാര്‍ക്കോ റൂബിയോ സന്ദര്‍ശനം നടത്തും എന്നാണ് സൂചന.