ഇസ്രയേലിനെതിരെ അന്താരാഷ്ട്ര അന്വേഷണം ആവശ്യപ്പെട്ട് ഖത്തര്‍. ദേഹയില്‍ നടന്ന മന്ത്രിതല സമ്മേളനത്തില്‍ ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍താനിയാണ് ആവശ്യം ഉന്നയിച്ചത്. വെടി നിര്‍ത്തലിനും യുദ്ധം അവസാനിപ്പിക്കുന്നതിനും ശ്രമം തുടരുമെന്നും ഖത്തര്‍ പ്രധാനമന്ത്രി അറിയിച്ചു.
ദോഹയില്‍ നടക്കുന്ന ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ 44-ാമത് ഉച്ചകോടിയ്ക്ക് മുന്നോടിയായാണ് മന്ത്രിമാരുടെ യോഗം ചേര്‍ന്നത്. യോഗത്തിലായിരുന്നു ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍താനി. ഇസ്രയേലിന്റെ യുദ്ധക്കുറ്റങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര ഏജന്‍സി അന്വേഷണം ആവശ്യപ്പെട്ടത്. ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണങ്ങളെ പ്രധാനമന്ത്രി ശക്തമായി അപലപിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ സാധാരണക്കാരെയും ആശുപത്രി, സ്‌കൂള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അവശ്യ സേവനങ്ങളെയെല്ലാം ലക്ഷ്യമിട്ടുള്ള ആക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്. യുദ്ധക്കുറ്റങ്ങളില്‍ ഉത്തരവാദികളെ നിയമത്തിന് മുമ്പില്‍ കൊണ്ടു വരരണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഒക്ടോബര്‍ ഏഴിന് ആരംഭിച്ച യുദ്ധത്തിനിടെ ഖത്തറിന്റെ നേതൃത്വത്തിലുള്ള മധ്യസ്ഥ ചര്‍ച്ചയെ തുടര്‍ന്ന് നവംബര്‍ 24 മുതല്‍ ഏഴ് ദിവസം വെടി നിര്‍ത്തല്‍ സാധ്യമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാമ് ഇസ്രയേല്‍ വീണ്ടും ആക്രമണക്കിന് തുടക്കം കുറിച്ചത്. ഖത്തറിന്റെ നേതൃത്വത്തില്‍ മറ്റ് അന്താരാഷ്ട്ര കക്ഷികളുമായി സഹകരിച്ച് വെടിനിര്‍ത്തല്‍ ശ്രമം ശക്തമായി തുടരുമെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍താനി പറഞ്ഞു. വെടിനിര്‍ത്തലും യുദ്ധം പൂര്‍ണമായി അവസാനിപ്പിച്ച് മേഖലയില്‍ ശാശ്വത സമാധാനം പുനസ്ഥാപിക്കലുമാണ് ഖത്തറിന്റെ ലക്ഷ്യം. വിവിധ ജിസിസി രാജ്യങ്ങളില്‍ നിന്നുമുള്ള വിദേശകാര്യ മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു.