താത്കാലിക വെടിനിര്‍ത്തല്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ
വീണ്ടും ദീര്‍ഘിപ്പിക്കുന്നത് സംബന്ധിച്ച വിലപേശലുകളുമായി ഇസ്രയേലും ഹമാസും. ഖത്തറില്‍ നടക്കുന്ന മധ്യസ്ഥ ചര്‍ച്ചകള്‍ ഫലം കാണും എന്നാണ് പ്രതീക്ഷ. ഇരുകൂട്ടരും വെടിനിര്‍ത്തിലിന് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.നാല് ദിവസം പ്രഖ്യാപിച്ച ഇസ്രയേല്‍ ഹമാസ് വെടിനിര്‍ത്തല്‍ രണ്ട് ദിവസം കൂടി നീട്ടാന്‍ തിങ്കളാഴ്ച ധാരണയില്‍ എത്തിയിരുന്നു.തുടര്‍ന്ന് ആറ് ദിവസം നീണ്ട വെടിനിര്‍ത്തല്‍ ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും. അതിന് മുന്‍പ് ദീര്‍ഘിപ്പിക്കുന്നതിനുള്ള കരാറില്‍ എത്തുന്നതിനാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ദോഹയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഖത്തറിനെ കൂടാതെ ഈജിപിതും അമേരിക്കയും പങ്കാളികളാണ്.
ഉന്നത ഇന്റലിജന്‍സ് ഉദ്യോഗസ്ഥരേയാണ് മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി അമേരിക്ക ദോഹയിലേക്ക് അയച്ചിരിക്കുന്നത്. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ ഗൗരവമുള്ളതെങ്കില്‍ പരിഗണിക്കുമെന്ന് ഇസ്രയേല്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വക്താവ് എയ്‌ലോണ്‍ ലെവി പറഞ്ഞു. ബന്ദികളുടെ മോചനത്തിനാണ് പ്രഥമ പരിഗണന എന്നും ഇസ്രയേല്‍ വക്താവ് വ്യക്തമാക്കി. 161 പേര്‍ പേരെ ഇപ്പോഴും ഹമാസ് ബന്ദികളാക്കി വെച്ചിട്ടുണ്ടെന്നാണ് കണക്ക്. ഇതില്‍ 146 പേര്‍ ഇസ്രയേലികളും 15 പേര്‍ വിദേശികളും ആണ്.ഹമാസും വെടിനിര്‍ത്തല്‍ നീട്ടണം എന്ന നിലപാടിലാണ്. ഇരുകൂട്ടരും വെടിനിര്‍ത്തല്‍ നീട്ടുന്നതിനോട് അനുകൂലിക്കുന്നുണ്ടെങ്കിലും കരാര്‍ വ്യവസ്ഥകളില്‍ സമവായത്തില്‍ എത്തിയിട്ടില്ല.
വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിച്ചാലും പത്ത് ദിവസത്തിനപ്പുറം പോകാന്‍ പാടില്ലെന്ന നിലപാടും ഇസ്രയേലും മുന്നോട്ട് വെയ്ക്കുന്നുണ്ട്.വെടിനിര്‍ത്തല്‍ കാലാവധി അവസാനിക്കുന്ന നിമിഷം തന്നെ ഗാസയില്‍ യുദ്ധം ആരംഭിക്കും എന്നും ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ ഗാസയില്‍ യുദ്ധം മരണപ്പെടുന്നവരേക്കാള്‍ അധികമായിരിക്കും രോഗങ്ങള്‍ മൂലം മരണപ്പെടുന്നവര്‍ എന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ലക്ഷണക്കിന് പേര്‍ ഗാസയില്‍ ശ്വാസകോശരോഗികളാണ്. പകര്‍ച്ചവ്യാഥികളും പടര്‍ന്നുപിടിക്കുകയാണ്.