ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നു.ചര്‍ച്ചകള്‍ക്ക് പ്രതിനിധികളെ അയക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു അറിയിച്ചു.എന്നാല്‍ ഹമസ് ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഓഗസ്റ്റ് പതിനഞ്ചിന് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുനാരംഭിക്കും
അമേരിക്ക ഈജിപ്ത് ഖത്തര്‍ എന്നി രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ ആണ് ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനായി സംയുക്ത ശ്രമം നടത്തുന്നത്. ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയുടെ കൊലതപാതകത്തിന് പിന്നാലെ മധ്യപൂര്‍വ്വദേശത്തെ സംഘര്‍ഷസാഹചര്യം വര്‍ദ്ധിച്ചതിന്റെ പശ്ചാത്തലത്തില്‍ ആണ് അടിയന്തരമായി വെടിനിര്‍ത്തല്‍ നടപ്പാക്കുക എന്ന ലക്ഷ്യത്തില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നത്.
വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് മൂന്ന് രാജ്യങ്ങളും ചേര്‍ന്ന് സംയുക്തപ്രസ്താവനയും ഇറക്കി. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഈജിപ്ത് പ്രസിഡന്റ് അബ്ദേല്‍ ഫത്താഹ് അല്‍ സീസി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി എന്നിവര്‍ ആണ് പ്രസ്താവനയില്‍ ഒപ്പുവെച്ചിരിക്കുന്നത്.വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കുള്ള ശുപാര്‍ശകളും നിര്‍ദ്ദേശങ്ങളും തയ്യാറാക്കി കഴിഞ്ഞു. അടുത്തയാഴ്ച്ചയോട് കൂടി തന്നെ വെടിനിര്‍ത്തല്‍ കരാറിലേക്ക് എത്തിക്കുന്നതിന് ആണ് ശ്രമം.ചര്‍ച്ചകള്‍ക്കായി മധ്യസ്ഥ രാഷ്ട്രങ്ങള്‍ ഇസ്രയേലിനും ഹമാസിനും ക്ഷണം നല്‍കി.
വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ ഹമാസിന്റെ പ്രതിനിധിയായി മുന്‍പ് പങ്കെടുത്തിരുന്ന വ്യക്തിയാണ് കൊല്ലപ്പെട്ട ഇസ്മയില്‍ ഹനിയ. ഹനിയയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഹമാസ് ചര്‍ച്ചകളോട് എന്ത് നിലപാട് സ്വീകരിക്കും എന്ന് വ്യക്തമല്ല.യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടിയിലും ഇസ്രയേല്‍ രൂക്ഷമായ ആക്രമണം ആണ് ഗാസയില്‍ നടത്തുന്നത്.മധ്യഗാസയില്‍ നുസൈറത്തിലല്‍ അടക്കം നടത്തിയ വ്യോമാക്രമണങ്ങളില്‍ നാല്‍പ്പത് പലസ്തീനികള്‍ ആണ് കൊല്ലപ്പെട്ടത്.