വെടിനിര്‍ത്തല്‍ കരാറിന്റെ അടിസ്ഥാനത്തില്‍ നാല് ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്.ഇരുനൂറോളം പലസ്തീന്‍ തടവുകാര്‍ക്ക് ഇസ്രയേലും മോചനം നല്‍കി.ഗുരുതകുറ്റങ്ങള്‍ ചുമത്തി ജയില്‍ അടക്കപ്പെട്ട പലസ്തീനികളും മോചിപ്പിക്കപ്പെട്ടവരില്‍ ഉണ്ട്.
നാല് ഇസ്രയേലി വനിതാ സൈനികരെയാണ് ഇന്ന് ഹമാസ് മോചിപ്പിച്ചത്.2023 ഒക്ടോബര്‍ ഏഴിന് ആണ് നാല് പേരെയും ഹമാസ് ബന്ദികളാക്കിയത്.റെഡ്‌ക്രോസിന് കൈമാറിയ നാല് പേരെയും ഇസ്രയേല്‍ സൈന്യം ടെല്‍അവീവിന് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു.ഹമാസ് ബന്ദികളെ മോചിപ്പിച്ചതിന് ശേഷം ആണ് ഇസ്രയേല്‍ ജയിലുകളില്‍ കഴിഞ്ഞിരുന്ന ഇരുനൂറോളം പലസ്തീനികളെ മോചിപ്പിച്ചത്.ഇന്ന് മോചിപ്പിക്കപ്പെട്ടതില്‍ 121 പേര്‍ ഗുരുതര കുറ്റങ്ങള്‍ക്ക് ജയില്‍ അടക്കപ്പെട്ടവരാണ്.
കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ ജീവപര്യന്തം ശിക്ഷ ലഭിച്ചവരും ഉണ്ട്.മുപ്പത് വര്‍ഷത്തിലധികം ഇസ്രയേല്‍ ജയിലില്‍ കഴിഞ്ഞ വ്യക്തിയും മോചിപ്പിക്കപ്പെട്ടു.അതെസമയം ബന്ദികളുടെ മോചനക്കാര്യത്തില്‍ ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ഇസ്രയേല്‍ സൈന്യം ആരോപിച്ചു.അര്‍ബേല്‍ യെഹൂദ് എന്ന ബന്ദിയെ മോചിപ്പിക്കാത്തതില്‍ ആണ് ഇസ്രയേലിന്റെ പ്രതികരണം.അര്‍ബേല്‍ യെഹൂദ് ജീവനോടെ ഉണ്ടെന്നും അടുത്ത ശനിയാഴ്ച മോചിപ്പിക്കും എന്നും ഹമാസ് അറിയിച്ചു.വരും ആഴ്ച്ചകളില്‍ മോചിപ്പിക്കുന്ന ഇരുപത്തിയാറ് ബന്ദികളുടെ വിശദാംശങ്ങളും ഹമാസ് ഉടന്‍ വെളിപ്പെടുത്തും എന്നാണ് പ്രതീക്ഷ.