ഗൂഗിളിലും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടംപിടിച്ച് ജോജി ജോര്‍ജ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം പണി. ജോജി തന്നെയാണ് ചിത്രത്തില്‍ നായകനായും എത്തിയത്.ഗൂഗിളില്‍ എന്റര്‍ടെയ്ന്‍മെന്റ് വിഭാഗത്തില്‍ രാജ്യത്ത് തന്നെ രണ്ടാമതായാണ് പണി ഇടം നേടിയിരിക്കുന്നത്.ജനുവരി പതിനാറ് മുതല്‍ സോണി ലിവില്‍ ആണ് പണി സ്ട്രീംമിംഗ് ആരംഭിച്ചത്.
സാഗര്‍ സൂര്യ,ജുനൈസ്,ഗായിക അഭയ ഹിരണ്‍മയി, പ്രശാന്ത് അലക്‌സാണ്ടര്‍,ബോബി കുര്യന്‍ സുജിത് ശങ്കര്‍ തുടങ്ങിയ താരങ്ങള്‍ ആണ് പണിയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.അഭിനയ ആണ് ജോജുവിന്റെ നായികയായി ചിത്രത്തില്‍ വേഷമിട്ടത്.നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിട്ടു