സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്ന് സര്‍വീസ് നിലച്ച ഗോഫസ്റ്റ് ഏറ്റെടുക്കാന്‍ ബിഡ് സമര്‍പ്പിച്ച് ഷാര്‍ജ വിമാനകമ്പനിയായ സ്‌കൈ വണ്‍. ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ട് പോവുകയാണെന്ന് സ്‌കൈ വണ്‍ അറിയിച്ചു. സ്‌പൈസ് ജെറ്റ് മേധാവി അജയ് സിംഗും ഗോഫസ്റ്റ് ഏറ്റെടുക്കുന്നതിന് ബിഡ് സമര്‍പ്പിച്ചിട്ടുണ്ട്.കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ച ഗോഫസ്റ്റ് ഏറ്റെടുക്കുന്നതിന് നിലവില്‍ രണ്ട് ബിഡുകള്‍ ആണ് ലഭിച്ചിരിക്കുന്നതെന്നാണ് സ്ഥിരീകരണം. ഗോഫസ്റ്റ് ഏറ്റെടുക്കുന്നതിന് ബിഡ് സമര്‍പ്പിച്ചെന്നും ഏറ്റെടുക്കല്‍ നടപടിക്രമങ്ങളുടെ അടുത്ത ഘട്ടങ്ങളിലേക്ക് നീങ്ങിനാണ് തീരുമാനം എന്ന് സ്‌കൈവണിന്റെ ചെയര്‍മാന്‍ ജയദീപ് മിര്‍ചന്ദാനി പറഞ്ഞു.
ഏറ്റെടുക്കലില്‍ പൂര്‍ണ്ണ ആത്മവിശ്വാസം ഉണ്ട്. ഇ്ന്ത്യന്‍ വ്യോമവ്യവസായ വളര്‍ച്ചയുടെ കൊടുമുടിയില്‍ ആണെന്നും അതില്‍ ഭാഗഭാഗക്കാവുന്നതില്‍ സന്തോഷമുണ്ടെന്നും സ്‌കൈവണ്‍ അറിയിച്ചു. സ്‌പൈസ്‌ജെറ്റ് മാനേജിംഗ് ഡയറക്ടര്‍ അജയ് സിംഗും ബിസി-ബി എയര്‍വേയ്‌സും ചേര്‍ന്ന് സമര്‍പ്പിച്ചിരിക്കുന്ന ബിഡാണ് രണ്ടാമത്തേത്. അജയ് സിംഗ് സ്വതന്ത്രമായിട്ടാണ് ബിസി ബി എയര്‍വേയ്‌സുമായി ചേര്‍ന്ന് ബിഡ് സമര്‍പ്പിച്ചിരിക്കുന്നതെന്ന് സ്‌പൈസ് ജെറ്റ് പ്രസ്താവനയില്‍ അറിയിച്ചു. സ്‌പൈസ് ജെറ്റിന് ബിഡുമായി ബന്ധമില്ല.
ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസി ബിയ്ക്ക് നിലവില്‍ രണ്ട് ഡയറക്ടര്‍മാരാണ് ഉള്ളത്. ഗോഫസ്റ്റ് ഏറ്റെടുക്കുന്നതിന് താത്പര്യപ്രകടിപ്പിക്കുന്നതിന് തൊട്ടുമുന്‍പ് മാത്രമാണ് രണ്ട് ഡയറക്ടര്‍മാരുടെയും നിയമനം.ആറായിരത്തഞ്ചൂറ് കോടി രൂപയില്‍ അധികം ആണ് ഗോഫസ്റ്റിന്റെ കടബാധ്യത. 2023 മെയില്‍ ആണ് ഗോഫസ്റ്റ് അപ്രതീക്ഷിതമായി സര്‍വീസ് നിര്‍ത്തിവെച്ചത്. കഴിഞ്ഞ മധ്യവേനലവധിക്കാലത്ത് സ്വദേശത്തേക്ക് യാത്ര ചെയ്യുന്നതിന് ഗോഫസ്റ്റില്‍ ടിക്കറ്റ് എടുത്ത നൂറുകണക്കിന് പ്രവാസി കുടുംബങ്ങള്‍ക്കാണ് പണം നഷ്ടമായത്.